“ആർഎസ്എസിനെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ വിസിയോട് മാധ്യമങ്ങൾ ചോദിക്കാൻ മടിക്കുന്ന കാലത്തോളം ഞങ്ങൾ തെരുവിൽ ആ ചോദ്യങ്ങൾ ഉയർത്തും”; എം ശിവപ്രസാദ്

Wait 5 sec.

കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ് എഫ് ഐ പ്രതിഷേധ മാർച്ച്. സംഘി വൈസ് ചാൻസിലർ കേരള സർവകലാശാലയുടെ പടി ചവിട്ടിയിട്ട് ഇന്നേക്ക് 13 ദിവസമെന്ന ഫ്ലക്സ് ഉയർത്തിയാണ് എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംസാരിച്ചു. “ആർഎസ്എസിനെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ വിസിയോട് മാധ്യമങ്ങൾ ചോദിക്കുന്നില്ല. സംഘപരിവാർ വിസിയോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുന്ന കാലത്തോളം ഞങ്ങൾ തെരുവിൽ ആ ചോദ്യങ്ങൾ ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.വൈസ് ചാൻസിലർ കേരള സർവകലാശാലയുടെ പടി ചവിട്ടിയിട്ട് ഇന്നേക്ക് 13 ദിവസം കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അദ്ദേഹത്തിന്റെ മേശപ്പുറത്ത് കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് മോഹനൻ കുന്നുമ്മൽ അദ്ദേഹത്തിന്റെ ചുമതല നിർവഹിക്കാൻ സർവകലാശാലയിലേക്ക് വരാത്തത്. എസ് എഫ് ഐ ക്കാരെ പേടിച്ചിട്ടാണോ എന്ന് മാധ്യമമാണ് അദ്ദേഹത്തോട് ചോദിക്കണമെന്നും ശിവപ്രസാദ് മാധ്യമങ്ങളോടായി പറഞ്ഞു.ALSO READ: മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നു; ദാവൂദിനും മീഡിയ വണ്ണിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ“ആർഎസ്എസുകാരന് ബോധവും വിവരവും ഇല്ലാത്തതുകൊണ്ട് മോഹനൻ കുന്നുമ്മലിൽ നിന്നും നമ്മൾ അത് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം സ്റ്റാറ്റ്യൂട്ടെ വായിച്ചിട്ടില്ല . നിയമപരമായി അവകാശം ഇല്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. രജിസ്ട്രാറെ നിയമിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. താൽകാലിക ചുമതല കൊടുക്കുന്നതും സിൻഡിക്കേറ്റാണ് തീരുമാനിക്കുന്നത്. മാധ്യമങ്ങളുടെ മാനേജ്മെന്റ് സംഘപരിവാറിന് വിധേയപ്പെടുന്ന താല്പര്യമാണ്. സംഘപരിവാർ ആദ്യം കീഴ്പ്പെടുത്തിയത് മാധ്യമങ്ങളെയാണ്” എന്നും അദ്ദേഹം പറഞ്ഞു.The post “ആർഎസ്എസിനെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ വിസിയോട് മാധ്യമങ്ങൾ ചോദിക്കാൻ മടിക്കുന്ന കാലത്തോളം ഞങ്ങൾ തെരുവിൽ ആ ചോദ്യങ്ങൾ ഉയർത്തും”; എം ശിവപ്രസാദ് appeared first on Kairali News | Kairali News Live.