കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വിലക്ക്

Wait 5 sec.

കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വിലക്ക്. സർവകലാശാല ആസ്ഥാനത്ത് കയറരുത് എന്ന് വൈസ് ചാൻസലറുടെ കത്ത്. കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ ഡോ. സിസാ തോമസ് ആണ് കത്ത് നൽകിയത്. സിസാ തോമസിനെ കേരള സർവകലാശാലയുടെ ചുമതലയുണ്ടായിരുന്നത് 8-ാം തീയതി രാത്രി 12 മണി വരെയാണ്.Also read: ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ ഉറങ്ങവേ യാത്രക്കാരന് എലിയുടെ കടിയേറ്റുരജിസ്ട്രാർ കെഎസ് അനിൽകുമാറിന് മെയിൽ മുഖാന്തരം അറിയിപ്പ് നൽകിയത് രാത്രി 11.50 നാണ്. രജിസ്ട്രാർ സസ്പെൻഷനിൽ ആണ് എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിവിധിക്ക് പുല്ലുവിലകൽപ്പിച്ച് കേരള സർവകലാശാല വി സി.The post കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വിലക്ക് appeared first on Kairali News | Kairali News Live.