ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ ദേശീയ പണിമുടക്ക് സമാധാനപരം. റോഡില്‍ പൊതുഗതാതം ഉള്‍പ്പടെയുള്ളവ സര്‍വീസ് നടത്തുന്നുണ്ട്. പണിമുടക്ക് കാര്‍ഷിക മേഖലയെയും വ്യാവസായിക മേഖലകളെയും സാരമായി ബാധിക്കുമെന്നാണ് നിഗമനം. ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ ഉള്‍പ്പെടുന്ന 10 ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്.പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പണിമുടക്കില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ കര്‍ഷക സംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലയാണിത്. അതുകൊണ്ടു പണിമുടക്ക് ശക്തമാക്കാനുള്ള സാധ്യതയാണുള്ളത്. ബിഹാറില്‍ പണിമുടക്ക് ശകതമാകും. ആര്‍ജെഡിയും ഇടത് സംഘടനകളുമാണ് ബിഹാറിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചത്.