വളരെക്കാലം അതിനായി ശ്രമിച്ചു; ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ എന്റെ ആ സിനിമ പ്രേക്ഷകര്‍ മറക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്ന് വിജയ് ദേവരകൊണ്ട

Wait 5 sec.

ഏറെ ആരാധകരുള്ള തെലുങ്ക് സിനിമാ താരമാണ് വിജയ് ദേവരകൊണ്ട. രവി ബാബു 2011ല്‍ പുറത്തിറക്കിയ നുവ്വില എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ദേവരകൊണ്ട 2017ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തലൂടെയാണ് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന തരത്തിലേക്ക് ഉയര്‍ന്നത്. തന്റെ കരിയറിന് വന്‍ ബ്രേക്ക്ത്രൂ നല്‍കിയ ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം താരം.അര്‍ജുന്‍ റെഡ്ഡി ആളുകള്‍ മറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെന്നാണ് ദി ഹോളിവുഡ് റിപോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞത്. അര്‍ജുന്‍ റെഡ്ഢി പ്രേക്ഷകര്‍ മറക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതിനായി താന്‍ വളരെക്കാലം ശ്രമിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡിയേക്കാള്‍ മികച്ച മറ്റെന്തെങ്കിലും ചെയ്യണമെന്നും താന്‍ ആഗ്രഹിച്ചിരുന്നെന്നുമാണ് താരം വെളിപ്പെടുത്തിയത്. എന്നാല്‍ അടുത്തിടെയാണ് എല്ലാവരും ഇപ്പോഴും സ്‌നേഹിക്കുന്ന സിനിമയാണ് അതെന്ന് താന്‍ മനസിലാക്കിയതെന്നും താരം പറയുന്നു.Also read- ലഹരിക്കേസിൽ അറസ്റ്റിലായ നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യംലിയനാര്‍ഡോ ഡികാപ്രിയോക്ക് ‘ടൈറ്റാനി’ക്ക് പോലെയാണ് ആളുകള്‍ തന്നെ ‘അര്‍ജുന്‍ റെഡ്ഡി’യുമായി ചേര്‍ത്തുവെച്ച് ഓര്‍മിക്കുന്നത്.ഞാന്‍ ടൈറ്റാനിക്കിലെ അദ്ദേഹത്തെ കുറിച്ച് എപ്പോഴും ഓര്‍ക്കാറുണ്ട്. അതിനര്‍ഥം അദ്ദേഹത്തിന് മറ്റ് നല്ല സിനിമകള്‍ ചെയ്യാന്‍ കഴിയിഞ്ഞില്ലെന്നോ ചെയ്യില്ലെന്നോ അല്ല. പകരം ആ സിനിമയുമായി അദ്ദേഹം എന്നും ബന്ധപ്പെട്ട് കിടക്കും എന്നാണ്. എല്ലാവരാലും ഇഷ്ടപ്പെടുന്ന സിനിമ ചെയ്യുക എന്നതിലാണ് കാര്യം.അര്‍ജുന്‍ റെഡിയെ മറികടക്കുന്ന തരത്തിലൂള്ള സിനിമകള്‍ ചെയ്യുക എന്നതാവരുത് എന്റെ ലക്ഷ്യമെന്ന യാഥാര്‍ഥ്യവുമായി ഞാന്‍ ഇപ്പോഴാണ് പൊരുത്തപ്പെട്ടത്. അര്‍ജുന്‍ റെഡ്ഡിയേക്കാള്‍ നല്ലത് ചെയ്യുക എന്ന മനോഭാവമില്ല. ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന മറ്റ് നല്ല സിനിമകള്‍ ചെയ്യുക എന്നാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.The post വളരെക്കാലം അതിനായി ശ്രമിച്ചു; ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ എന്റെ ആ സിനിമ പ്രേക്ഷകര്‍ മറക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്ന് വിജയ് ദേവരകൊണ്ട appeared first on Kairali News | Kairali News Live.