പണിമുടക്ക് വിജയമെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍. സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി മാത്രമാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ചത്. എൽ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരാണ്. കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് കാരണമാണ് ഐ എന്‍ ടി യു സി സംയുക്ത സമിതിയില്‍ നിന്ന് മാറി നിന്നതെന്നും ടി പി രാമകൃഷ്ണന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.Read Also: മികച്ച പ്രവര്‍ത്തനവുമായി വടകര ഗവ. ജില്ലാ ആശുപത്രി; രോഗികള്‍ക്ക് ആശ്വാസമായി ഡയാലിസിസ് സെന്റർ അടക്കമുള്ളവകേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചുകേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ രാത്രി 12 മണി മുതല്‍ ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണ്ണമാണ്. ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എം ജി, കേരള, കാലിക്കറ്റ് ,കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു.The post ‘പണിമുടക്ക് വിജയം’; ഡയസ്നോണ് പ്രഖ്യാപിച്ചത് സര്ക്കാര് നടപടിയുടെ ഭാഗമായി മാത്രമെന്നും ടി പി രാമകൃഷ്ണന് appeared first on Kairali News | Kairali News Live.