മയക്കുമരുന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ പണം വാങ്ങിയ ടി സിദ്ദിഖ് എംഎല്‍എയുടെ മുന്‍ ഗണ്‍മാന് സസ്പെന്‍ഷന്‍. കെ വി സ്മിബിനെയാണ് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതതാരി സസ്പെന്റ് ചെയ്തത്. മാര്‍ച്ച് മാസത്തിലാണ് സസ്പെന്‍ഷന് കാരണമായ സംഭവം നടക്കുന്നത്.ലക്കിടിയില്‍ ബസും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ച കാര്‍ യാത്രക്കാരനില്‍ നിന്നാണ് കഞ്ചാവുള്‍പ്പെടെ 29 മോര്‍ഫിന്‍ ഗുളികകള്‍ കണ്ടെടുത്തത്. പിടികൂടിയ വസ്തുക്കള്‍ വൈത്തിര പോലീസ് എത്തി കൊണ്ടുപോയെങ്കിലും കാര്‍ യാത്രികനു നേരെ കേസ് എടുത്തിരുന്നില്ല.പിന്നീടാണ് സ്മിബിന്‍ പണം വാങ്ങി കേസ് ഒഴിവാക്കിയ വിവരം പുറത്തറിയുന്നത്.Also read- മികച്ച പ്രവര്‍ത്തനവുമായി വടകര ഗവ. ജില്ലാ ആശുപത്രി; രോഗികള്‍ക്ക് ആശ്വാസമായി ഡയാലിസിസ് സെന്റർ അടക്കമുള്ളവകാര്‍ യാത്രക്കാരന്റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപയാണ് സ്മിബിന്‍ തട്ടിയെടുത്തത്. തുടര്‍ന്ന് ടി സിദ്ദിഖ് എംഎല്‍എയുടെ സ്റ്റാഫിന് നല്‍കാനാണെന്ന് പറഞ്ഞ് വീണ്ടും രണ്ടര ലക്ഷംരൂപകൂടി സ്മിബിന്‍ ആവശ്യപ്പെട്ടിരുന്നു. സ്മിബിന്‍ പണം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ സംഭാഷണങ്ങളും വാട്സപ്പ് ചാറ്റുകളും പോലീസ് കണ്ടെടുത്തിരുന്നു. മാനന്തവാടി ഡിവൈഎസ്പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.The post മയക്കുമരുന്ന് കേസ് ഒതുക്കാന് പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന് ഗണ്മാന് സസ്പെന്ഷന് appeared first on Kairali News | Kairali News Live.