ഇസ്രയേലി ഭീകരതക്കെതിരെ പൊരുതുന്ന ഗാസയിലെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകവ്യാപകമായി നടക്കുന്ന ഡിജിറ്റൽ ക്യാമ്പയിനായ ‘സൈലൻസ് ഫോർ ഗാസ’യ്ക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ.യുദ്ധക്കൊതിയന്മാരായ ഇസ്രായേലിൻ്റെ ആക്രമണങ്ങളിൽ ഇരകളായി പലസ്തീനിൽ മരിച്ചു വീഴുന്ന പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള മനുഷ്യ ജീവനുകൾക്ക് നീതി ലഭിക്കുവാനും ഇസ്രായേലി ക്രൂരത അവസാനിപ്പിക്കാൻ ലോകത്തിൻ്റെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിക്കാനും വേണ്ടി നടക്കുന്ന ഈ സോഷ്യൽ മീഡിയ ക്യാമ്പയിൻ ഡിജിറ്റൽ കാലഘട്ടത്തിലെ വേറിട്ട ഒരു സമരമാണ് .ALSO READ: മുണ്ടക്കൈ – ചൂരൽമല ദുരന്തം: ദുരിതബാധിതർക്ക് കൈത്താങ്ങായി പുതിയ ഉത്തരവാദിത്ത ടൂറിസം പദ്ധതിഒരാഴ്ച്ചക്കാലം രാത്രി 9 മണി മുതൽ 9 30 സോഷ്യൽ മീഡിയയും മൊബൈൽ ഫോണുകളും ഒഴിവാക്കിക്കൊണ്ട് നടക്കുന്ന കൂട്ടായ പ്രതിഷേധം വഴി അൽഗോരിതങ്ങൾക്ക് ശക്തമായ ഡിജിറ്റൽ സിഗ്നലുകൾ അയക്കുകയും അതുവഴി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യും.ALSO READ: കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: കോണ്‍ഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍ഡിജിറ്റൽ കാലഘട്ടത്തിൽ ലോകം ഏറ്റെടുത്തിട്ടുള്ള ഈ പ്രതിഷേധത്തിനൊപ്പം മുഴുവൻ യുവജനങ്ങളും അണിചേരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.The post ‘സൈലൻസ് ഫോർ ഗാസ’ ഡിജിറ്റൽ ക്യാമ്പയിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.