ഹിമാനിയിലുണ്ടായ വിള്ളൽ (glacier crevasse) ൽ അകപ്പെട്ടു പോയ ആളെ രക്ഷിക്കുവാൻ സഹായിച്ച ചിഹ്വാഹ്വ എന്ന വിഭാഗത്തിൽപ്പെടുന്ന കുഞ്ഞൻ നായയുടെ പ്രവർത്തിയെ പറ്റി പങ്കുവെച്ച് എയർ സെർമാറ്റ് രക്ഷാപ്രവർത്തന വിഭാഗം. സ്വിറ്റ്‌സർലൻഡിലാണ് സംഭവം.തെക്കൻ സ്വിസ് ആൽപ്‌സിലെ സാസ്-ഫീയ്ക്ക് മുകളിലുള്ള ഫീ ഗ്ലേസിയറിൽ സംഭവിച്ച അപകടവും അതിനെ പറ്റിയുള്ള പ്രസ്താവനയിലാണ് നായയുടെ പ്രവർത്തിയെ എയർ സെർമാറ്റ് അനുമോദിച്ചത്.Also Read: മരങ്ങളിൽ മൃതശരീരങ്ങൾ, തീരത്ത് ചീഞ്ഞഴുകിയ മത്സ്യങ്ങൾ; പ്രളയം ടെക്സസിൽ ബാക്കിയാക്കയത്വെള്ളിയാഴ്ച ചിഹ്വാഹ്വ ഇനത്തിൽപ്പെടുന്ന തന്റെ നായയുമായി കാൽനടയായി പോകുകയായിരുന്ന വ്യക്തിയാണ് എട്ട് മീറ്റർ (26 അടി) താഴ്ചയുള്ള വിള്ളലിലേക്ക് വീണത്. തന്റെ കൈവശം ഉണ്ടായിരുന്ന വാക്കി-ടോക്കിയിൽ ഇയാൾ രക്ഷിക്കണമെന്ന സന്ദേശം രക്ഷാപ്രവർത്തന വിഭാഗത്തിന് നൽകാൻ സാധിച്ചു.സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്ക് പക്ഷെ ആൾ എവിടെയാണ് എന്ന് കണ്ടെത്താൻ വളരെയധികം പ്രയാസപ്പെടേണ്ടി വന്നു. എന്നാൽ നായ ഒരു സ്ഥലത്തു നിന്ന് മാറാതെ രക്ഷാപ്രവർത്തകരുടെ ശ്രദ്ധ് അങ്ങോട്ടെക്കെത്തിക്കാൻ ശ്രമിക്കുകയും. നായ ഇരുക്കുന്ന സ്ഥലത്തിനടുത്തായി ചലനം ശ്രദ്ധയിൽപ്പെട്ട രക്ഷാപ്രവർത്തകർ അപകടത്തിപ്പെട്ടയാളെ രക്ഷിക്കുകയായിരുന്നു.News Summary: Hiker Rescued By Chihuahua After Falling In Glacier CrevasseThe post 26 അടി താഴ്ചയിലുള്ള ഹിമാനിയിലെ വിള്ളലിൽ വീണ യജമാനനെ രക്ഷിച്ച ചിഹ്വാഹ്വയുടെ അസാധാരണ രക്ഷാപ്രവർത്തനം appeared first on Kairali News | Kairali News Live.