മോഹൻലാൽ നായകനായി, ഷാജി കൈലാസ് സംവിധാനവും, രഞ്ജിത്ത് രചനയും നിർവഹിച്ച ആക്ഷൻ ഡ്രാമയാണ് ആറാംതമ്പുരാന്‍. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റും, മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റുമായി ചിത്രം മാറിയിരുന്നു. ആറാം തമ്പുരാനിലെ നായക കഥാപാത്രം കണിമംഗലം ജഗന്നാഥനായി മോഹൻലാൽ തകർത്താടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം പരിഗണിച്ചത് മോഹൻലാലിനെയല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ആ വേഷം ആദ്യം എഴുതിയത് മനോജ് കെ ജയനെ മനസ്സിൽ കണ്ടായിരുന്നു. യാദൃച്ഛികമായി സിനിമയുടെ കഥകേട്ട മണിയന്‍പിള്ള രാജുവാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ നായകനാക്കിയാല്‍ നന്നായിരിക്കുമെന്ന് സംവിധായകനോട് പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ. ജയന്‍ ഇക്കാര്യം പറഞ്ഞത്.‘ഈയിടെ മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്. മദ്രാസില്‍വെച്ച് യാദൃച്ഛികമായി കഥാപാത്രത്തേയും സിനിമയേയും കുറിച്ച് അദ്ദേഹം കേട്ടു. ‘അസുരവംശം’ കഴിഞ്ഞ ഇടനേ ഇത് പ്ലാന്‍ ചെയ്യുകയായിരുന്നു. എന്നെവെച്ചുതന്നെ. ബിജു മേനോനും ഉണ്ടെന്ന് തോന്നുന്നു. മണിയന്‍പിള്ള രാജുവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇത് ലാലിനെപ്പോലെ ഒരാള്‍ ചെയ്താല്‍ വേറൊരു ലെവലിലേക്ക് മാറും. നമുക്ക് അങ്ങനെ ഒന്ന് ആലോചിച്ചുകൂടേ എന്ന്’. അപ്പോള്‍ ഷൈജി കൈലാസ് ലാലിന്റെ ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു. അത് താന്‍ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു സുരേഷ് കുമാറിനെ കാണുകയും അവര്‍ തമ്മില്‍ ചര്‍ച്ച ചെയത് സിനിമ അങ്ങോട്ടുമാറി എന്നുള്ളതാണ് കഥ’, എന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്.ALSO READ: പാട്ടിൽ മാത്രമല്ല ബിടിഎസ് കേമന്മാർ; പർപ്പിൾ താരങ്ങൾ അടക്കി ഭരിക്കുന്ന ഫാഷൻ ബ്രാൻഡുകൾ അറിയാം‘ഇതൊന്നും അറിയാത്ത ഞാന്‍, ഈയിടയ്ക്കാണ് അറിയുന്നത്. അതാണ് ഇതിനകത്തെ ഏറ്റവും വലിയ കോമഡി. മനോജ് കെ. ജയന്‍ ഇതൊക്കെ ചെയ്താല്‍ പൊളിഞ്ഞ് പാളീസായി പോയേനെ എന്നൊക്കെ പലതും പറയുന്നുണ്ട്. ലാലേട്ടനും തിലകന്‍ ചേട്ടനും വേണ്ടിവെച്ച സിനിമയാണ് ‘ചമയം’. മുരളിയേട്ടനും എനിക്കും പകരം അവരായിരുന്നു. അവരുടെ ഡേറ്റ് വിഷയം കാരണം മാറിപ്പോയതാണ്. അങ്ങനെ അവരെ മാറ്റി മുരളിയേയും എന്നേയുംവെച്ചു ചെയ്തു. ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്റേതായ ചെറിയ സിനിമയായി അതങ്ങ് പോയേനേ’, എന്നും താരം പറഞ്ഞു.The post കണിമംഗലം ജഗന്നാഥൻ ആകേണ്ടിരുന്നത് മനോജ് കെ. ജയന്; വിവരം അറിഞ്ഞിരുന്നില്ലെന്ന് താരം appeared first on Kairali News | Kairali News Live.