നല്ലളം | വായനാപക്ഷാചരണത്തിന്റെ ഭാഗമായി നല്ലളം ഉറൂബ് ലൈബ്രറി ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ മേഖലാ കണ്‍വീനര്‍ സി ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ബഷീറിന്റെ ജീവിതം ആസ്പദമാക്കി പ്രൊഫ. എം എ റഹ്മാന്‍ സംവിധാനം ചെയ്ത ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിയും ബഷീര്‍ തിരക്കഥ എഴുതി എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു.സെക്രട്ടറി ടി ഹര്‍ഷാദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയരാജ് അരിക്കനാട്ട് നന്ദിയും പറഞ്ഞു.