തിരുവനന്തപുരം| കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ തന്നെ. ഇന്നലെ രജിസ്ട്രാറായി വി സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ എസ് അനില്‍കുമാര്‍ തന്നെയാണ്. രജിസ്ട്രാര്‍ക്കുള്ള സര്‍വ്വകലാശാല ഫയലുകള്‍ കെ എസ് അനില്‍കുമാര്‍ പരിശോധിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം ഇന്നലെ നടപ്പായി.അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ സിന്‍ഡിക്കേറ്റിനോട് ഗവര്‍ണര്‍ വിശദീകരണം തേടും. തീരുമാനം വൈകാതെ ഉണ്ടാകും. സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ വി സിയോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ആവശ്യമെങ്കില്‍ ഗവര്‍ണറും ഹരജിയില്‍ കക്ഷിചേരും.