കടലൂരില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Wait 5 sec.

കടലൂര്‍ | തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്ത് ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വാനിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നെന്നാണ് വിവരം. ആളില്ലാ ലെവല്‍ ക്രോസ്സിലാണ് അപകടം. പരുക്കേറ്റ വിദ്യാര്‍ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.