ദുബായിൽ അടുത്ത വർഷം മുതൽ പൂർണ തോതിൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തുകളിൽ ഇറക്കുന്നതിനുള്ള പ്രധാന പരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇതിനായി ചൈനയിലെ ഓട്ടണമസ് ഡ്രൈവിങ് സാങ്കേതിക വിദഗ്ധരായ പോണി എഐയുമായി ദുബായ് ആർ ടി എ കരാറിൽ ഒപ്പു വെച്ചു.പോണി എഐയുടെ സഹായത്തോടെ ഓട്ടണമസ് കാറുകളുടെ പരീക്ഷണയോട്ടം ഈ വർഷം ആരംഭിക്കും. ടൊയോട്ട, ജിഎസി, ബയിക് തുടങ്ങിയ കാർ നിർമാതാക്കളുമായി ചേർന്ന് പോണി. എഐ ഡ്രൈവറില്ലാ കാറുകളുടെ ഏഴാം തലമുറ പുറത്തിറക്കിയതിനു പിന്നാലെയാണ് ആർടിഎയുമായി കരാറിൽ ഒപ്പുവച്ചത്.Also read: കാർ എടുത്തുകൊണ്ട് പോയി പാർക്ക് ചെയ്യും; വൈറലായി സൂപ്പർ റോബോട്ടിന്റെ വീഡിയോനിർമിത ബുദ്ധിയിലെ ഏറ്റവും ആധുനിക സാങ്കേതിക സംവിധാനമാണ് പോണി എഐ വാഹനങ്ങൾക്കു നൽകുന്നത്. സാങ്കേതികത്തികവുള്ള സെൻസറുകളാണ് ഏറ്റവും വലിയ പ്രത്യേകത. വെളിച്ചം തിരിച്ചറിയാനുള്ള ലിഡാർ, മുന്നിലെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ, മികച്ച ക്യാമറകൾ എന്നിവയുടെ സഹായത്തോടെ കൃത്യതയാർന്ന നാവിഗേഷൻ നൽകുന്നതിനുള്ള സാങ്കേതിക സഹായമാണ് പോണി എഐ നൽകുന്നത്.റോഡുകൾ മാറുമ്പോഴും കാലാവസ്ഥ മാറുമ്പോഴും പകലും രാത്രിയും ആകുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിഞ്ഞ്, സ്വയം നിയന്ത്രിക്കാൻ വാഹനങ്ങളെ സജ്ജമാക്കാൻ കമ്പനിക്കു കഴിയുമെന്ന് ആർടിഎ അറിയിച്ചു. റോബോ ടാക്സി സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടെൻസെന്റ്, ആലിബാബ എന്നിവരുമായും പോണിക്ക് സഹകരണമുണ്ട്. ആർ ടി എ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ, പോണി.എഐ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഡോ. വിയോ വാങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്.The post ‘ഡ്രൈവറില്ലാ ടാക്സി’, അടുത്ത വർഷം മുതൽ ദുബായ് നിരത്തുകളിൽ കാണാം appeared first on Kairali News | Kairali News Live.