പ്രളയദുരന്തത്തില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കയ്യൊഴിഞ്ഞ് ബിജെപി എംപി കങ്കണ രണാവത്. പ്രളയ ദുരന്തത്തില്‍ പെട്ട ജനങ്ങളെ സഹായിക്കാന്‍ തന്റെ കയ്യില്‍ പണമോ മന്ത്രി പദവിയോ ഇല്ലെന്നായിരുന്നു എംപിയുടെ പരിഹാസ വാദം. സ്വന്തം മണ്ഡലമായ മാണ്ഡിയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ആയിരുന്നു കങ്കണയുടെ പ്രതികരണം. 78ലധികം പേരുടെ ജീവന്‍ നഷ്ടമായ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും വിറങ്ങലിച്ചു നില്‍ക്കുന്ന സ്വന്തം മണ്ഡലത്തിലെ ജനങ്ങളെയാണ് ബിജെപി എംപി കങ്കണ രണാവത് കയ്യൊഴിഞ്ഞത്. Also read- സ്കൂൾവാനിൽ ട്രെയിനിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; അപകടം ചെന്നൈയിൽപ്രളയ സമയത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കങ്കണ ആരോപിച്ചു. ദുരിത പെയ്ത്തില്‍ ദുരന്തം അനുഭവിക്കുന്നവരെ കൈവിടുന്ന കങ്കണയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉരുന്നത്. ദുരന്തത്തിന് ഇരയായവരുടെ വേദനയെ പരിഹസിക്കുന്നതാണ് കങ്കണയുടെ പ്രസ്താവന എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മേഘവിസ്ഫോടനത്തിനും മഴവെള്ളപ്പാച്ചിലിലും മാണ്ഡിയില്‍ മാത്രം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.മേഖലയില്‍ കാണാതായ 30 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. നിരവധി റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ജീവിതമാര്‍ഗങ്ങളായിരുന്ന കന്നുകാലികളും കൃഷി സ്ഥലവും പൂര്‍മാണവും വെള്ളത്തിനടിയിലായി.ദുരന്ത സമയത്തും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ബിജെപി എന്ന ആരോപണം ശക്തമാണ്.The post പ്രളയദുരന്തം; സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കയ്യൊഴിഞ്ഞ് ബിജെപി എം പി കങ്കണ രണാവത് appeared first on Kairali News | Kairali News Live.