ആപ്പിൾ കൊണ്ടൊരു അച്ചാർ വീട്ടിൽ ഉണ്ടാക്കിയാലോ? വളരെ എളുപ്പമാണ്. കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ നമ്മുക്ക് തയ്യാറാക്കാൻ കഴിയും. കുറച്ച് സാധനങ്ങൾ മാത്രം മതി. എങ്ങനെ വീട്ടിൽ ആപ്പിൾ അച്ചാർ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യമുള്ള സാധനങ്ങൾ:രണ്ട് പച്ച ആപ്പിൾ – (തൊലികളയാതെ ചെറുതായി അരിഞ്ഞത്)നല്ലെണ്ണ – ആവശ്യത്തിന്കടുക് – 1 സ്പൂൺഉലുവ – 1 സ്പൂൺഇഞ്ചി – 2 സ്പൂൺ (ചെറിയ കഷ്ണങ്ങളാക്കിയത്)വെളുത്തുള്ളി – 2 സ്പൂൺപച്ചമുളക് – 4 എണ്ണം (ചെറുതായി അരിഞ്ഞത്)കറിവേപ്പില – ആവശ്യത്തിന്മഞ്ഞൾപ്പൊടി – 1 സ്പൂൺമുളകുപൊടി – 2 സ്പൂൺകാശ്മീരി മുളകുപൊടി – 2 സ്പൂൺകായപ്പൊടി – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്വിനാഗിരി – ആവശ്യത്തിന്Also read: ദോശ മാവ് കൊണ്ടൊരു ഉണ്ണിയപ്പം ആയാലോ? അതും എളുപ്പത്തിൽഉണ്ടാക്കുന്ന വിധം:പച്ച ആപ്പിൾ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കടുക്, ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് ആപ്പിൾ കഷ്ണങ്ങളും ഉപ്പും ചേർത്ത് ഇളക്കുക.ആപ്പിൾ വാടി തുടങ്ങുമ്പോൾ വിനാഗിരി ചേർത്ത് ഇളക്കുക. ശേഷം തീ അണച്ച് തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം, ഈർപ്പമില്ലാത്ത കുപ്പിയിൽ സൂക്ഷിക്കുക.The post ആപ്പിൾ കൊണ്ടൊരു കൊതിയൂറും അച്ചാർ ഉണ്ടാക്കിയാലോ? appeared first on Kairali News | Kairali News Live.