പാസ്‌വേഡ് ചോർച്ച: ഐടി മന്ത്രാലയം മുന്നറിയിപ്പ് ഇറക്കി

Wait 5 sec.

ന്യൂഡൽഹി ∙ ലോകമാകെ 1600 കോടി ഇന്റർനെറ്റ് ലോഗിൻ വിലാസങ്ങളും പാസ്‌വേഡുകളും ചോർന്നിട്ടുണ്ടെന്ന വാർത്തകൾക്കു പിന്നാലെ മുന്നറിയിപ്പുമായി ഐടി മന്ത്രാലയ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ). ബാങ്കിങ്, സമൂഹമാധ്യമ, സർക്കാർ പോർട്ടലുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഒന്നിലേറെ സേവനങ്ങൾക്ക് ഒരേ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.