ചെന്നൈ ∙ വിദേശത്തുനിന്നു കൊണ്ടുവരുന്ന ആയുർവേദ മരുന്നിനുൾപ്പെടെ ഇറക്കുമതി ലൈസൻസ് നിർബന്ധമാണെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വേദന സംഹാരിയായി ഉപയോഗിക്കുന്ന ആക്സ് ഓയിൽ (കോടാലി തൈലം) ഇറക്കുമതിയെച്ചൊല്ലിയുള്ള കേസിലാണു ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കോടാലി തൈലം കസ്റ്റംസ് തീരുവയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.