കനത്ത മഴയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു.കനത്ത മഴയെ തുടര്‍ന്നാണ് സന്ദര്‍ശനം നടത്താനാവാതിരുന്നത്.ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഇറക്കാന്‍ തീരുമാനിച്ച ഹെലിക്കോപ്റ്റര്‍ കനത്ത മഴയെ തുടര്‍ന്ന് ഇറക്കാനാവാതെ വരികയായിരുന്നു. അതേസമയം കാലാവസ്ഥ അനുകൂലമായാല്‍ കൊച്ചിയിലെ പരിപാടികള്‍ക്ക് ശേഷം ഗുരുവായൂര്‍ എത്തുമെന്നും വിവരമുണ്ട്.Also read- കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തതിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ചാന്‍സലര്‍രാവിലെ 9 നും 9:30 നും ഇടയിലായിരുന്നു ദര്‍ശനം നടത്തേണ്ടിയിരുന്നത്.രാവിലെ 8 മുതല്‍ 10 മണിവരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് ഉപരാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് ഉച്ചയോടെ വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ജനങ്ങള്‍ ജാഗ്രത പാലിക്കണം.The post കനത്ത മഴ; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര് സന്ദര്ശനം തടസ്സപ്പെട്ടു appeared first on Kairali News | Kairali News Live.