കേരള സര്‍വ്വകലാശാലയിൽ വി സിമാരുടെ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് വിവാദമായതിന് പിന്നാലെ കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറെ രജിസ്ട്രാര്‍ ചുമതലയിൽ നിന്ന് നീക്കം ചെയ്തു. താത്കാലിക വി സി ഡോ. സിസാ തോമസ് ആണ് നടപടി എടുത്തത്.ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കം ചെയ്തത്. അതിനിടെ, രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ചുമതല ഏറ്റടുത്തതില്‍ വി സി നിയമോപദേശം തേടി. പ്ലാനിങ് ഡയറക്ടറായ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി. ഡോ. മിനി കാപ്പന്‍ ചുമതല സ്വീകരിച്ചു. താത്കാലിക രജിസ്ട്രാറുടെ ചുമതല സ്വീകരിക്കുന്നതായി മിനി കാപ്പന്‍ ഇമെയിലിന് മറുപടി നല്‍കി. ഇതോടെ സർവകലാശാലയിൽ ഒരേസമയം രണ്ട് രജിസ്ട്രാർമാരായി.Read Also: കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തതിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ചാന്‍സലര്‍കേരള സര്‍വ്വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തിൽ ജോയിന്റ് രജിസ്ട്രാറോട് വി സി ചുമതലയുള്ള ഡോ. സിസ തോമസ് വിശദീകരണം തേടിയിരുന്നു. അതേസമയം, ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി.The post കേരള സര്വ്വകലാശാലയിൽ പ്രതികാര നടപടി തുടരുന്നു; ജോയിന്റ് രജിസ്ട്രാറെ ചുമതലയിൽ നിന്ന് നീക്കി, രജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പന് appeared first on Kairali News | Kairali News Live.