ജൂലൈ 16 ന് നടക്കാനിരിക്കുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമനിൽ നടപ്പിലാക്കുന്നത് തടയാൻ കേന്ദ്രം അടിയന്തരവും നിർണായകവുമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു.Also read: കൊച്ചിയിൽ സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തികേന്ദ്ര സർക്കാർ നേരത്തെ നൽകിയ ഉറപ്പുകളും പാർലമെന്റിൽ സർക്കാർ സ്വീകരിച്ച പരസ്പര വിരുദ്ധമായ നിലപാടുകളും കത്തിൽ ചൂണ്ടികാട്ടുന്നുണ്ട്. ജീവനാംശവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവവും സുഗമവും ആകാനും, വിദേശത്തുള്ള ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും അദ്ദേഹം കത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.Also read: ‘എല്ലാ കുട്ടികൾക്കും നീതി ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം’; കീം വിഷയത്തിൽ അപ്പീൽ പോകുന്നതിൽ തീരുമാനം എടുക്കുമെന്ന് മന്ത്രി ആർ ബിന്ദുനിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.‘The government should intervene urgently to stop the capital punishment of Nimisha Priya’; Dr John Brittas MP writes to the Foreign MinisterThe post ‘നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം’; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.