ബോള്‍സനാരോയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ്; പുറത്തുനിന്നുള്ളവര്‍ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്ന് ലുല

Wait 5 sec.

ജെയ്മര്‍ ബോള്‍സനാരോയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.ജനങ്ങള്‍ക്ക് വേണ്ടി പോരാടുക മാത്രമാണ് ബോള്‍സനാരോ ചെയ്തത്. രാജ്യസ്‌നേഹിയും ശക്തനായ നേതാവുമാണ് ബോള്‍ സനാരോ. തനിക്കെതിരെയും ഇതേരീതിയിലുള്ള വേട്ടയാടല്‍ ഉണ്ടായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.2023 ജനുവരിയിലെ അട്ടിമറി ശ്രമത്തില്‍ വിചാരണ നേരിടുകയാണ് നിലവില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷനേതാവുമായ ബോള്‍സനാരോ. ബ്രസീലിലെ ട്രംപ് എന്നാണ് ജെയ്മര്‍ ബോള്‍സനാരോയെ വിശേഷിപ്പിക്കുന്നത്.2019 മുതല്‍ 2022വരെ ബ്രസീല്‍ പ്രസിഡന്റായിരുന്നു. ബോള്‍സനാരോയെ പിന്തുണച്ചുള്ള ട്രംപിന്റെ പോസ്റ്റിനു പിന്നാലെ ബ്രസീലിന്റെ ഇപ്പോഴത്തെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വ രംഗത്തെത്തി.Also read- നിമിഷ പ്രിയയുടെ വധശിക്ഷ: ഈ മാസം 16ന് നടപ്പാക്കാൻ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്പരമാധികാര രാഷ്ട്രമായ ബ്രസീലിന്റെ ജനാധിപത്യ സംരക്ഷണം രാജ്യത്തിന്റെ വിഷയമാണെന്നും പുറത്തുനിന്നുള്ളവര്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നുമാണ് ലുല പ്രതികരിച്ചത്. രാജ്യത്തിന് ശക്തമായ നിയമസംവിധാനമുണ്ട്. നിയമവാഴ്ചയെയും സ്വാതന്ത്ര്യത്തെയും ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നവരടക്കം ആരും നിയമത്തിന് അതീതരല്ലെന്നുമാണ് ലുല സമൂഹമാധ്യമത്തില്‍ കുറിച്ചത്.ബോള്‍സനാരോയെ പരാജയപ്പെടുത്തി ലുല ഡ സില്‍വ വിജയിച്ചപ്പോള്‍ ട്രംപിന്റെ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായ അക്രമം നടത്താന്‍ അണികള്‍ക്ക് ബോള്‍സനാരോ നേതൃത്വം നല്‍കിയിരുന്നു. 2030 വരെ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ള ബോള്‍സനാരോയുടെ പേരില്‍ നിരവധി കേസുകളുണ്ട്.The post ബോള്‍സനാരോയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ്; പുറത്തുനിന്നുള്ളവര്‍ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്ന് ലുല appeared first on Kairali News | Kairali News Live.