തിരുവനന്തപുരം: മുൻ എംഎൽഎ എൻഡിഎഫിനെതിരെ പറഞ്ഞത് മുസ്ലിങ്ങൾക്കെതിരെയാക്കി ചിത്രീകരിച്ചതിന് പിന്നാലെ മീഡിയ വൺ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവുമായ സി ദാവൂദിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തീവ്രാശയങ്ങൾ പിന്തുടർന്ന എൻഡിഎഫ് എന്ന സംഘടനയ്ക്കെതിരെ വണ്ടൂരിലെ മുൻ എംഎൽഎ നിയമസഭയിൽ പറഞ്ഞത് മുസ്ലീങ്ങൾക്കെതിരെയാക്കി ചിത്രീകരിക്കുകയാണ് സി ദാവൂദ് ചെയ്തത്. മീഡിയവൺ യൂട്യൂബ് ചാനലിൽ ‘സിപിഎം പ്രൊപ്പഗണ്ട മെഷിനറി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ യാഥാർഥ്യം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് സി ദാവൂദ് വസ്തുതകൾ തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലും വർഗീയവുമായി അവതരിപ്പിച്ചത്.സി ദാവൂദ് ഇറക്കിയ 22 മിനിട്ട് വീഡിയോയിൽ ഏറ്റവും മോശമായതരത്തിലാണ് വസ്തുതകളെ വർഗീയമായി അവതരിപ്പിച്ചത്. “മലപ്പുറം ജില്ലയിലെ വണ്ടൂർ നിന്നുള്ള എംഎൽഎ, മലപ്പുറം ജില്ലയിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾ വിൽക്കാൻ കഴിയുന്ന അന്തരീക്ഷമില്ലയെന്നും ശബരിമലക്ക് പോവുന്നവർക്കുള്ള കറുത്ത മുണ്ട് വിൽക്കാൻ സമ്മതിക്കുന്നില്ല എന്നും കേരള നിയമസഭയിൽ പ്രസംഗിച്ചു”- ഇതാണ് വീഡിയോയിൽ ദാവൂദ് പറയുന്നത്. സമൂഹത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കാനിടയുള്ള വർഗീയതയാണ് ദാവൂദ് ബോധപൂർവം പറയുന്നത്.എന്നാൽ മുൻ എംഎൽഎ കണ്ണൻ എന്താണ് നിയമസഭയിൽ പറഞ്ഞതെന്ന് നോക്കാം, “മലപ്പുറം ജില്ലയിൽ വർഷങ്ങളായി തികഞ്ഞ സൗഹാർദ്ദത്തോടെ ഹിന്ദു ,മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ജീവിച്ചു പോരുന്നു. ഈയിടെ പ്രവർത്തനം സജീവമാക്കിയ എൻഡിഎഫ് എന്ന സംഘടന വിഭാഗീയ പ്രവർത്തനം നടത്തുന്നു. അവർ(എൻഡിഎഫ്) ക്രിസ്തുമസ് നക്ഷത്രങ്ങളും ശബരിമലക്ക് ഉപയോഗിക്കുന്ന കറുത്ത മുണ്ടുകളും മുസ്ലിം വ്യാപാരികൾ വിൽക്കരുതെന്നുമുള്ള വാദങ്ങൾ ഉയർത്തുകയും, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തവർക്ക് സാക്ഷി പറഞ്ഞ മുജീബ്, ഫൗസിയ എന്നവർക്ക് വധഭീഷണി മുഴക്കുകയും ഉൾപ്പെടെ ചെയ്യുന്നു. അനാശ്യാസം ആരോപിച്ച് രണ്ട് സ്ത്രീകളെ മൊട്ടയടിക്കുന്ന സംഭവവും ഉണ്ടായി. ഇത്തരത്തിലുള്ള താലിബാൻ മോഡൽ പരിപാടിക്ക് പിന്നിൽ എൻഡിഎഫ് ആണ്. അതിനായി (എൻഡിഎഫ്) ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്താൻ നോക്കുന്നു. അവിടെ ഹിന്ദു വർഗീയ സംഘടനകളും അവസരം നോക്കി പ്രവർത്തനം വിപുലപ്പെടുത്താൻ നോക്കുന്നു”.ഒരിക്കലും മലപ്പുറം ജില്ലയിലെ കച്ചവടക്കാർ ക്രിസ്മസ് നക്ഷത്രങ്ങളും കറുത്ത മുണ്ടും വിൽക്കുന്നില്ലെന്ന് കണ്ണൻ നിയമസഭയിൽ പറഞ്ഞിട്ടില്ല. എൻഡിഎഫ് എന്ന സംഘടന അത്തരം വാദങ്ങൾ ഉണ്ടാക്കി നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഇത് ഹിന്ദുത്വ വർഗ്ഗീയ സംഘടനകൾ മുതലെടുക്കുന്നുവെന്നുമാണ് കണ്ണൻ പറഞ്ഞതെന്ന് വ്യക്തമാണ്.Also Read- ‘പടച്ചതമ്പുരാന്‍ തന്നെ പറഞ്ഞാലും ഞാൻ വിളിച്ചുപറയും ദാവൂദും കൂട്ടരും മറ്റാരേക്കാളും അപകടകാരികളായ വൃത്തികെട്ട മത തീവ്രവാദികള്‍ തന്നെയാണെന്ന്’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്ഈ പരാമർശമാണ് വർഗീയ അജണ്ടകളുമായി ചാനൽ സ്റ്റുഡിയോയിൽ കയറുന്ന ദാവൂദ് വിദഗ്ദമായി മാനിപുലേറ്റ് ചെയ്യുന്നത്. നാട്ടിൽ വർഗീയ വിഷം വിളമ്പി ജീവിക്കുന്ന സംഘപരിവാറിനെയും എസ്ഡിപിഐയെയും കാസയേയെയും പോലുള്ള സംഘടനകളെയും തോൽപ്പിക്കുംവിധമാണ് ദാവൂദിന്‍റെ ഇരുട്ടുമുറി ചർച്ചകളെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. ബിജെപിയേക്കാൾ വലിയ ഹിന്ദുവർഗീയത പറയുന്നവരാണ് സിപിഐഎമ്മുകാരെന്ന് വസ്തുതകൾ വളച്ചൊടിച്ച് പറയാൻ ശ്രമിക്കുകയാണ് ദാവൂദ് എന്നും വിമർശനമുണ്ട്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പച്ചവെള്ളം കിട്ടില്ല എന്ന കെ സുരേന്ദ്രന്റെ വിദ്വേഷ പ്രസ്താവന വന്നത് 2025 ൽ മാത്രമാണെന്നും അതിനും വർഷങ്ങൾക്ക് മുമ്പ് സിപിഐഎമ്മുകാരനായ കണ്ണൻ മുസ്ലീങ്ങൾക്കെതിരെ വർഗീയമായി സംസാരിച്ചുവെന്നുമുള്ള പച്ചക്കള്ളമാണ് ദാവൂദ് പറഞ്ഞുവെക്കുന്നതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.നേരത്തെ സക്കറിയ സീ ട് എന്ന സിപിഐഎം നേതാവിന്‍റെ ലോറി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ദാവൂദ് വർഗീയമായി വളച്ചൊടിച്ചത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തിൽ ഷാഹുൽ ഹമീദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ലോറി പിടിച്ചതെന്ന് സക്കറിയ വ്യക്തമാക്കിയിരുന്നു. എന്നാൽ ശശിധരൻ പിള്ള എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ലോറി പിടിച്ചതെന്ന്, മതവിദ്വേഷം ലക്ഷ്യമിട്ട് ദാവൂദ് പ്രചരിപ്പിക്കുകയായിരുന്നു.ഇതിനെതിരെ സക്കറിയ രംഗത്തെത്തിയിരുന്നു. സക്കറിയയ്ക്ക് മറുപടിയായി ചെയ്ത വീഡിയോയിലാണ് കണ്ണന്‍റെ നിയമസഭാപ്രസംഗം വിദ്വേഷപ്രചാരണ ലക്ഷ്യത്തോടെ വളച്ചൊടിച്ച് അവതരിപ്പിച്ചത്.The post പച്ചയ്ക്ക് വർഗീയത: മുൻ എംഎൽഎ എൻഡിഎഫിനെതിരെ പറഞ്ഞത് മുസ്ലിങ്ങൾക്കെതിരെയാക്കി; സി ദാവൂദിന് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം appeared first on Kairali News | Kairali News Live.