വോട്ടര്‍പ്പട്ടിക പരിഷ്ക്കരണത്തില്‍ ബീഹാറിനെ സതംഭിപ്പിച്ച് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം. ജർമ്മനിയിൽ ഹിറ്റ്ലറുടെ ജനാധിപത്യ അട്ടിമറിയാണ് ബീഹാറിൽ കേന്ദ്രം നടത്തുന്നതെന്ന് സിപി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചു. മഹാരാഷ്ട്രയിലെ വോട്ടിങ്ങിൽ ഉണ്ടായ വെള്ളം ചേർക്കൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.വോട്ടർ പട്ടികയിലെ പരിഷ്കരണത്തിൽ ഇന്ത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് ബീഹാറിൽ അലയൊലി തീർത്തു. പട്ണയിൽ അടക്കം നിരവധി മേഖലകളിൽ നടന്ന പ്രതിഷേധം ബിഹാറിനെ സ്തംഭിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ബീഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ് അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. ജർമ്മനിയിൽ ഹിറ്റ്ലർ ചെയ്ത ജനാധിപത്യ അട്ടിമറിയാണ് കേന്ദ്രം നടത്തുന്നതെന്നും എം എ ബേബി കുറ്റപ്പെടുത്തി.ALSO READ: ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഓഫീസിലിരുന്ന് ടിവി കണ്ട് ജീവനക്കാര്‍; ഒപ്പിട്ട സ്ഥിതിക്ക് അഞ്ചുമണിവരെ ജോലി ചെയ്തിട്ട് പോയാൽ മതിയെന്ന് സമരാനുകൂലികൾമഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വെള്ളം ചേർത്ത് പോലെ ബീഹാറിലും സമാനമായി ശ്രമം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു.വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ ട്രെയിനുകൾ തടഞ്ഞ് ഉപരോധിച്ചു. പരിഷ്ക്കരണത്തിലെ വ്യവസ്ഥകൾ നീക്കം ചെയ്യാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.The post വോട്ടർ പട്ടിക പരിഷ്കരണം: ബീഹാറിനെ സതംഭിപ്പിച്ച് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം appeared first on Kairali News | Kairali News Live.