തൃശൂര്‍ | കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര മുടങ്ങി. ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനൊപ്പം ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്.