ബ്രിക്‌സ് ഉച്ചകോടിയിൽ യു എ ഇ സംഘം

Wait 5 sec.

അബൂദബി| ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിൽ യു എ ഇ പ്രതിനിധി സംഘം പങ്കെടുക്കുന്നു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നേതൃത്വത്തിലാണ് സംഘം.അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമി, വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി, സഹമന്ത്രി അഹ്്മദ് അലി അൽ സഈഗ്, അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സെയ്ഫ് സഈദ് ഘോബാഷ് തുടങ്ങിയവർ യു എ ഇ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.ഉച്ചകോടിയുടെ ഭാഗമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി അബൂദബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ ബന്ധം സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും പരസ്പര താൽപ്പര്യങ്ങൾക്കും പിന്തുണ നൽകുന്ന സുപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള അടിത്തറയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടേഷണൽ ഭാഷാ മോഡലുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.