ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയിൽ

Wait 5 sec.

കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തി ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി വി സി ചുമതലയുള്ള ഡോ. സിസ തോമസ്. അതേസമയം, ജോയിന്റ് റജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി.മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് വി സി പറഞ്ഞു. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ആരാഞ്ഞാണ് ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടിയത്. നോട്ടീസ് ലഭിച്ച് ഒരു മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. വി സി സസ്‌പെന്‍ഡ് ചെയ്ത വ്യക്തി വീണ്ടും ചുമതലയേൽക്കുന്നത് ഗുരുതര വിഷയമാണെന്നും വൈസ് ചാന്‍സലറെ അറിയിക്കാതെ സ്ഥാനമേല്‍ക്കാന്‍ ഉണ്ടായ സാഹചര്യംവിശദീകരിക്കണമെന്നുമാണ് നോട്ടീസ്.Read Also: കേരള സര്‍വകലാശാല രജിസ്ട്രാറുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംഅതിനിടെ, കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തി. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് ഔദ്യോഗികമായി അറിയിച്ചത് തുടര്‍ന്നുള്ള തുടര്‍ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നാടിന്റെ സ്വത്താണ് സര്‍വകലാശാല. ഇത് ശാന്തമായി പോകണമെന്നും നന്നായി ഉയരത്തിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.നിയമപരമായി വിഷയം നിലനില്‍ക്കുന്നുവെന്നും അതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും സിന്‍ഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാന്‍ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുന്നുവെന്നും കോടതി നിലപാടിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.The post ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയിൽ appeared first on Kairali News | Kairali News Live.