ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയിൽ

Wait 5 sec.

കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തി ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി വി സി ചുമതലയുള്ള ഡോ. സിസ തോമസ്. അതേസമയം, ജോയിന്റ് റജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി.മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് വി സി പറഞ്ഞു. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ആരാഞ്ഞാണ് ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടിയത്. നോട്ടീസ് ലഭിച്ച് ഒരു മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. വി സി സസ്‌പെന്‍ഡ് ചെയ്ത വ്യക്തി വീണ്ടും ചുമതലയേൽക്കുന്നത് ഗുരുതര വിഷയമാണെന്നും വൈസ് ചാന്‍സലറെ അറിയിക്കാതെ സ്ഥാനമേല്‍ക്കാന്‍ ഉണ്ടായ സാഹചര്യംവിശദീകരിക്കണമെന്നുമാണ് നോട്ടീസ്.Read Also: കേരള സര്‍വകലാശാല രജിസ്ട്രാറുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംഅതേസമയം, നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഉദ്യോസ്ഥരെ മുഴുവന്‍ ഭീഷണിപ്പെടുത്താനും നടപടി എടുക്കാനും ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അമിതാധികാര പ്രയോഗത്തെ ശക്തമായി നേരിടും. തങ്ങള്‍ രാജാക്കന്മാരാണെന്നും രാജകല്പനകള്‍ പുറപ്പെടുവിക്കുന്നവരാണെന്നും ഇന്‍ ചാര്‍ജ് വി സിമാര്‍ കരുതിയാല്‍, തലസ്ഥാന ജില്ലയുടെ സമരച്ചൂട് അറിയേണ്ടിവരും. അനീതികള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം ഉയര്‍ത്തും. ഭരണഘടനയും യൂണിവേഴ്‌സിറ്റി ആക്ടും സ്റ്റാട്യൂട്ടും ഉയര്‍ത്തിപ്പിടിച്ചാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. കേരള സര്‍വകലാശാലയില്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും മതനിരപേക്ഷ വിദ്യാഭ്യാസം പരിപാലിക്കാനും നിലപാട് കൈക്കൊള്ളുന്ന സിന്‍ഡിക്കേറ്റിനെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.The post ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയിൽ appeared first on Kairali News | Kairali News Live.