“അടിയന്തരാവസ്ഥയെയും ഇന്ദിര ഗാന്ധിയെയും പിന്തുണച്ച ഒരു പാർട്ടിയേയുള്ളു അത് മുസ്ലിം ലീഗാണ്”; വൈറലായി സി ദാവൂദിന്റെ പ്രസംഗം

Wait 5 sec.

അടിയന്തരാവസ്ഥയെയും ഇന്ദിര ഗാന്ധിയെയും പിന്തുണച്ച ഒരു പാർട്ടിയേയുള്ളു അത് മുസ്ലിം ലീഗാണെന്ന് സി ദാവൂദ് പ്രസംഗിച്ച പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയെയും സഞ്ജയ് ഗാന്ധിയെയും നെറികേട്ട നിലപാടിനെയും പിന്തുണച്ചവരാണ് മുസ്ലിം ലീഗുകാർ എന്നാണ് വിഡിയോയിൽ ദാവൂദ് പറയുന്നത്.“അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധി ഉത്തരേന്ത്യയിലെ ലക്ഷകണക്കിന് മുസ്ലിം ചെറുപ്പക്കാരുടെ ഉത്‌പാദന ശേഷി നശിപ്പിച്ചു ഗല്ലികളാലായ കളികൾ മുഴുവൻ ഇടിച്ച് പരത്തി റിയൽ എസ്റ്റേറ്റിന് നൽകി. ആ കാലത്ത് ഇന്ദിരയെയും സഞ്ജയ് ഗാന്ധിയെയും നെറികേട്ട നിലപാടിനെയും പിന്തുണച്ച ഇന്ത്യയിലെ ഒരേയൊരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്” – ദാവൂദ് പറഞ്ഞതിങ്ങനെ .ALSO READ – തൃക്കരിപ്പൂരിലെയും ചീമേനിയിലെയും ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ പാദപൂജതീവ്രാശയങ്ങൾ പിന്തുടർന്ന എൻഡിഎഫ് എന്ന സംഘടനയ്ക്കെതിരെ വണ്ടൂരിലെ മുൻ എംഎൽഎ നിയമസഭയിൽ പറഞ്ഞത് മുസ്ലീങ്ങൾക്കെതിരെയാക്കി സി ദാവൂദ് ചിത്രീകരിച്ചരിരുന്നു. മീഡിയവൺ യൂട്യൂബ് ചാനലിൽ ‘സിപിഎം പ്രൊപ്പഗണ്ട മെഷിനറി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ യാഥാർഥ്യം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് സി ദാവൂദ് വസ്തുതകൾ തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലും വർഗീയവുമായി അവതരിപ്പിച്ചത്. The post “അടിയന്തരാവസ്ഥയെയും ഇന്ദിര ഗാന്ധിയെയും പിന്തുണച്ച ഒരു പാർട്ടിയേയുള്ളു അത് മുസ്ലിം ലീഗാണ്”; വൈറലായി സി ദാവൂദിന്റെ പ്രസംഗം appeared first on Kairali News | Kairali News Live.