ആലപ്പുഴയിലും പാദപൂജ. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലാണ് പാദ പൂജ നടന്നത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഗുരുപൂജ എന്ന ചടങ്ങിന്റെ ഭാഗമായാണ് സംഭവം നടക്കുന്നത്. സ്കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികൾ പൂജിച്ചത്.കാസർഗോഡ് ഉള്ള തൃക്കരിപ്പൂരിലെയും ചീമേനിയിലെയും ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നടത്തിയ പാദപൂജ വിവാദമായിരുന്നു.തൃക്കരിപ്പൂർ ചക്രപാണി വിദ്യാലയത്തിലും ചീമേനി വിവേകാനന്ദ വിദ്യാലയത്തിലും ആണ് വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകി പൂജ നടത്തിയത് . ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഇവ രണ്ടും. ALSO READ: തൃക്കരിപ്പൂരിലെയും ചീമേനിയിലെയും ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ പാദപൂജകാസർഗോഡ് ബന്തടുക്കയിലും വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചിരുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് പരിപാടി നടന്നത്. പ്രാകൃതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ SFI കാസർകോട് ജില്ല കമ്മിറ്റി ബാലവകാശ കമ്മീഷന് പരാതി നൽകി.ALSO READ: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വിദ്യാർത്ഥി റോഡിൽ വീണ് അപകടം; സിസി ടിവി ദൃശ്യങ്ങൾThe post ആലപ്പുഴയിലും പാദപൂജ; മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ പാദങ്ങൾ പൂജിച്ചു appeared first on Kairali News | Kairali News Live.