ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം; കേരളത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബി ജെ പി

Wait 5 sec.

ന്യൂഡല്‍ഹി | ചാരവൃത്തി കേസിലെ പ്രതി ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിച്ചത് കേരള സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബി ജെ പി. ജ്യോതിയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.സംസ്ഥാന സര്‍ക്കാരിന്റെത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയാണ്. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്ന ബി ജെ പി സംസ്ഥാന സര്‍ക്കാരിനെതിരെയും സി പി എമ്മിനെതിരെയും രംഗത്തെത്തി. പി എഫ് ഐപോലുള്ള ദേശവിരുദ്ധര്‍ക്ക് അഭയം നല്‍കുന്ന രീതിയാണ് സര്‍ക്കാരിന്റേതും സി പി എമ്മിന്റെതും എന്നും ജാവദ്കര്‍ കുറ്റപ്പെടുത്തി.ബിജെപി വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ച ഇടത് പാര്‍ട്ടികളും രംഗത്തെത്തി. കേരളത്തിനെ പഴി ചാരുന്നതിലൂടെ ദേശീയ സുരക്ഷയിലെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് സി പി ഐ ആരോപിച്ചു. കേരളമാണോ ജ്യോതി മല്‍ഹോത്രയ്ക്ക് പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് വഴി ഒരുക്കിയതെന്നും സി പി ഐ എംപി സന്തോഷ് കുമാര്‍ ചോദിച്ചു.