കൽദായ സഭാ മുൻ ആർച്ച് ബിഷപ് ഡോ.മാർ അപ്രേമിൻ്റെ വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്‌കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ് തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. തൃശൂരിന്റെ സാംസ്കാരിക, പൗരോഹിത്യ മേഖലകളിൽ പ്രധാന മുഖമായിരുന്നു അദ്ദേഹം. യാത്രാവിവരണം, നർമഭാവന, സഭാചരിത്രം തുടങ്ങിയവ കേന്ദ്രീകരിച്ച് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും തന്റേതായ പങ്കുവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ALSO READ: ‘കുട്ടി പറഞ്ഞു അമ്മ കൈകഴുകാൻ പോയി; ഞാൻ ആരുടെയടുത്തും പറയാൻ പോയില്ല’: കോട്ടയം മെഡിക്കൽ കൊളേജ് അപകടത്തിൽ ചോദ്യമായി ചാണ്ടി ഉമ്മന്റെ നിശബ്ദതമാർ അപ്രേമിന്റെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ സഭാ വിശ്വാസികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.ALSO READ : സർവകലാശാലകളെ നശിപ്പിക്കാനുള്ള നടപടികളാണ് വി സിമാരുടേത്; നാളെ നാല് സർവകലാശാലകളിൽ എസ് എഫ് ഐ പ്രതിഷേധം: പി എസ് സഞ്ജീവ്The post കൽദായ സഭാ മുൻ ആർച്ച് ബിഷപ് ഡോ. മാർ അപ്രേമിൻ്റെ വിയോഗത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു appeared first on Kairali News | Kairali News Live.