കേരളം കണ്ട അതിദാരുണമായ സംഭവങ്ങളിലൊന്നാണ് കോട്ടയം മെഡിക്കൽ കൊളേജിലെ അപകടം. ദാരുണമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ. ഇപ്പോൾ സോഷ്യൽ മീഡ‍യയിൽ വൈറലാകുന്നത് ചാണ്ടി ഉമ്മൻ ഒരു വാർത്താ ചാനലിൽ പറയുന്ന കാര്യങ്ങളാണ്.‘കുട്ടി പറഞ്ഞു അമ്മ കൈകഴുകാൻ പോയി ഞാൻ ആരുടെയടുത്തും പറയാൻ പോയില്ല’. എന്നാണ് ചാണ്ടി ഉമ്മന്റെ വാക്കുകൾ. അകത്ത് ആളു കുടുങ്ങിയിട്ടുണ്ടാകും എന്ന് മനസിലായിട്ടും അത് പറയാതെ മൗനം പാലിച്ചത് എന്തിനു വേണ്ടി എന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ആളുകൾ ചോദിക്കുന്നത്.Also Read: ‘സർവകലാശാലയെ സംരക്ഷിക്കാനുള്ള നിയമപോരാട്ടം തുടരും’; കേരള സർവകലാശാലയിലെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾഅറിഞ്ഞ കാര്യങ്ങൾ ആരോടും പറയാൻ പോയില്ലെന്നും. ചില മാധ്യമങ്ങളോട് സൂചിപ്പെച്ചെന്നും ചാണ്ടി ഉമ്മൻ ചർച്ചയിൽ പറയുന്നുണ്ട്. രക്ഷാപ്രവർത്തനെ വൈകി എന്നാരോപിക്കുന്ന പ്രതിപക്ഷം പക്ഷെ അറിഞ്ഞ കാര്യത്തെ പറ്റി മിണ്ടാതിരുന്ന ചാണ്ടി ഉമ്മന്റെ മൗനത്തെ പറ്റി എന്തു കൊണ്ട് വിശദീകരിക്കുന്നില്ല?ആംബുലൻസ് തടയാൻ കാണിച്ച ആവേശാത്തിന്റെ പത്തലൊന്ന് അപ്പോ കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ബിന്ദുവിനെ രക്ഷിക്കാൻ സാധിച്ചിരുന്നേനെ എന്നാണ് പ്രചരിക്കുന്ന ചർച്ചയിലെ ക്ലിപ്പിന് വരുന്ന പ്രതികരണങ്ങൾ. View this post on Instagram A post shared by people_voice (@peopl_voice_)The post ‘കുട്ടി പറഞ്ഞു അമ്മ കൈകഴുകാൻ പോയി; ഞാൻ ആരുടെയടുത്തും പറയാൻ പോയില്ല’: കോട്ടയം മെഡിക്കൽ കൊളേജ് അപകടത്തിൽ ചോദ്യമായി ചാണ്ടി ഉമ്മന്റെ നിശബ്ദത appeared first on Kairali News | Kairali News Live.