പുതിയ രീതിയിൽ ഗോൾഡൺവിസ അനുവദിക്കാനൊരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. നിക്ഷേപ അധിഷ്ഠിത റെസിഡൻസി മോഡലിൽ നിന്ന് മാറി നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസയാണ് അവതരിപ്പിച്ചത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഗോൾഡൺ വിസ ലഭിക്കുന്നതിന് ഇതുവരെയുള്ള മാർഗങ്ങൾ രണ്ട് ദശലക്ഷം ദിർഹം (₹4.66 കോടി) വിലമതിക്കുന്ന സ്വത്തിൽ നിക്ഷേപിക്കുകയോ രാജ്യത്തെ ബിസിനസിൽ വലിയൊരു തുക നിക്ഷേപിക്കുകയോ ചെയ്യുക എന്നത് ആയിരുന്നു.ഇപ്പോൾ നാമനിർദ്ദേശത്തെ അടിസ്ഥാനമാക്കിയും ഗോൾഡൺ വിസ ലഭിക്കും. “പുതിയ നോമിനേഷൻ അധിഷ്ഠിത വിസ നയ” പ്രകാരം, ഇന്ത്യക്കാർക്ക് 1,00,000 ദിർഹം (ഏകദേശം ₹23.30 ലക്ഷം) ഫീസ് അടച്ച് യുഎഇ യുടെ ആജീവനാന്ത ഗോൾഡൺ വിസ ലഭിക്കും.Also Read: ബഹിരാകാശ മേഖലയില്‍ ചരിത്ര കുതിപ്പിന് ഒമാന്‍; ‘ദുകം-2’ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങിഗോൾഡൺ വിസയുടെ പുതിയ മാറ്റത്തിന്റെആദ്യ ഘട്ടത്തിൽ പരീക്ഷണാത്മകമായി ഇന്ത്യയെയും ബംഗ്ലാദേശിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിൽ റയാദ് ഗ്രൂപ്പ് എന്ന കൺസൾട്ടൻസിയെയാണ് നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസ നൽകുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളിൽ 5,000-ത്തിലധികം ഇന്ത്യക്കാർ പുതിയ ഗോൾഡൺ് വിസക്ക് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.The post യു എ ഇയുടെ പുതിയ ഗോൾഡൺ വിസ; പ്രയോജനം ആദ്യം ലഭിക്കുന്നത് ഇന്ത്യക്കാർക്ക്, സ്വത്തിലോ ബിസിനസിലോ നിക്ഷേപിക്കേണ്ട ആവശ്യമില്ല appeared first on Kairali News | Kairali News Live.