കേരളത്തിലെ ക്യാമ്പസുകളിൽ കാവിവൽക്കരണ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് വി സിമാരുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു. കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മലിന്റെ ഭാഗത്തു നിന്നുണ്ടായത് നിർഭാഗ്യകരമായ കാര്യമാണെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നതിനും കോടതി വ്യവഹാരങ്ങൾ ഉണ്ടാക്കുന്നതിനും വിസിമാർ ശ്രമിക്കരുത് എന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.“കേരള സർവകലാശാല മുന്നേറ്റത്തിന്റെ പാതയിലാണ് . വിസിമാർ അതിന് വിലങ്ങു തടികൾ ആകരുത്. ഗവർണറോടും അതുതന്നെയാണ് അഭ്യർത്ഥിക്കാനുള്ളത്” എന്നും മന്ത്രി അഭിപ്രായപ്പെട്ടു. “ക്യാമ്പസുകളെ സംരക്ഷിക്കേണ്ടവർ തന്നെ ക്യാമ്പസുകളിൽ സംഘർഷം ഉണ്ടാക്കുന്നതിന് മുൻകൈയെടുക്കുകയാണിപ്പോൾ. അത്തരം നടപടികൾ നിർഭാഗ്യകാര്യമാണ്. സർവകലാശാലയുടെ പ്രവർത്തനങ്ങളെ തകർക്കുന്ന അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും സർവകലാശാലകളും മികവിന്റെ കേന്ദ്രങ്ങൾ ആക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന്” അഭ്യർത്ഥിച്ച് മന്ത്രി.ALSO READ: കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: കോണ്‍ഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍അതോടൊപ്പം താൽക്കാലിക വി സിയായി ചുമതലയേറ്റ സിസ തോമസിന്റെ നടപടികൾക്കെതിരെയും മന്ത്രി പ്രതികരിച്ചു. “താൽക്കാലിക വിസിമാർ ചട്ടങ്ങൾ വായിച്ചു പഠിക്കാതെ ഓരോന്നിരുന്ന് കൽപ്പിക്കുകയാണ്. കുറച്ച് സംയമനം പാലിക്കാൻ തയ്യാറാകണമെന്നും അക്കാദമി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സർവ്വകലാശാല കമ്മ്യൂണിറ്റിയെ സഹായിക്കണമെന്നും” മന്ത്രി പറഞ്ഞു.The post “ക്യാമ്പസുകളിൽ കാവിവൽക്കരണ അജണ്ട നടപ്പാക്കാൻ ശ്രമം; വിവാദങ്ങൾ ഉണ്ടാക്കാൻ വി സിമാർ ശ്രമിക്കരുത് “;മന്ത്രി ആർ ബിന്ദു appeared first on Kairali News | Kairali News Live.