കിറ്റ്സിൽ സീറ്റൊഴിവ്

Wait 5 sec.

ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ അനവധി തൊഴിൽ അവസരങ്ങൾ നൽകുന്ന ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥിനികൾക്ക് മാത്രമായുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്രസ് ടു. പ്രായ പരിധി 30 വയസ്. പട്ടികജാതി/ പട്ടിക വർഗ/ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് കോഴ്സിൽ സൗജ്യമായി പങ്കെടുക്കാം. മറ്റു വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് 50 ശതമാനം സ്കോളർഷിപ്പ് സർക്കാർ നൽകുന്നുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.kittsedu.org, 8129166616.