വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പ്ലാവൂര്‍ ഗവ ഹൈസ്കൂളിലും കുട്ടികള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ പണിമുടക്ക് ദിവസം ദുരുപയോഗം ചെയ്ത സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരുകൂട്ടം അധ്യാപകരാണ് പണിമുടക്ക് ദിനത്തില്‍ ജോലിക്കെന്ന വ്യാജേന എത്തിയത് എന്നാണ് വിവരം.വര്‍ക്കല ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇരുപതോളം അധ്യാപകര്‍ കപ്പയും മീന്‍കറിയും വച്ചുവിളമ്പി, പായസവും ഉണ്ടാക്കി കപ്പയും ചമ്മന്തിയും സുലൈമാനി, സ്പെഷ്യല്‍ മത്തി വറുത്തത്, നെത്തോലി പീര തുടങ്ങിയ മെനു നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു എന്നും പരാതിയുണ്ട്.ALSO READ: ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത് 15 ബില്യൺ; ‘അയൺ-മാൻ’ താരത്തെയും പിന്തള്ളി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺപ്ലാവൂര്‍ ഗവ. ഹൈസ്കൂളിലും അധ്യാപകമെത്തി കുട്ടികളുടെ ഭക്ഷ്യധാന്യം ദുരുപയോഗിച്ചുവെന്ന് പരാതിയുണ്ട്. സ്കൂളിന്റെ ഇരു ഗേറ്റുകളും അകത്തുനി ന്ന് പൂട്ടിയശേഷമാണ് സംഘം ഇലയടയും കട്ടന്‍ചായയും ഉണ്ടാക്കി എന്നാണ് പരാതി.The post കുട്ടികള്ക്കുള്ള ഭക്ഷ്യസാധനങ്ങള് പണിമുടക്ക് ദിവസം ദുരുപയോഗം ചെയ്ത സംഭവം: വിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്സ് വിഭാഗം അന്വേഷിക്കും: മന്ത്രി വി ശിവന്കുട്ടി appeared first on Kairali News | Kairali News Live.