ഈ ഭക്ഷണങ്ങൾ സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കരുതേ..; ആവർത്തിക്കാതിരിക്കാം ഈ പിഴവുകൾ

Wait 5 sec.

നമ്മുടെ അടുക്കളയിൽ സ്ഥിരം ഉപയോഗിക്കുന്നവയാണ് സ്റ്റീൽ പത്രങ്ങൾ. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും അവ സൂക്ഷിച്ചു വയ്ക്കാനുമൊക്കെ നമ്മൾ സ്റ്റീൽ പത്രങ്ങളാകാം അധികവും ഉപയോഗിക്കുന്നത്. എന്നാൽ ചില ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ സ്റ്റീൽ പാത്രത്തിൽ ദീർഘകാലം സൂക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ പുതുമയുള്ളതും രുചികരവും സുരക്ഷിതവുമായി നിലനിർത്താൻ സഹായിക്കും. ഏതൊക്കെ ഭക്ഷണ പദാർഥങ്ങൾ സൂക്ഷിക്കാൻ പാടില്ല എന്നത് നമുക്ക് നോക്കാം.തൈര്അസിഡിറ്റി സ്വഭാവം കൂടുതലുള്ള ഭക്ഷണ വിഭവമാണ് തൈര്. ഇവ സ്റ്റീൽ പാത്രങ്ങളിൽ ദീർഘനേരം സൂക്ഷിക്കുന്നത് ഒരു വിചിത്രമായ രുചി ഉണ്ടാകാൻ ഇടയാക്കും. മാത്രമല്ല പെട്ടെന്ന് ചീത്തയാകാനും കാരണമായേക്കാം. തൈരിൽ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയകൾ) ധാരാളം അടങ്ങിയിട്ടുണ്ട്. തൈര് കുടലിന്റെ ആരോഗ്യത്തെ പിന്തുണക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ പതിവായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ, സ്റ്റീൽ പാത്രങ്ങൾ തൈരിന്റെ ഈ സവിശേഷ ഗുണങ്ങളെഇല്ലാതാക്കിയേക്കാം. അതിനാൽ തൈര് തണുപ്പും വൃത്തിയും ഉള്ളതായി നിലനിർത്തുന്ന സെറാമിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതാകും ഉത്തമം.ALSO READ: ദിവസവും ചൂടുവെള്ളം കുടിച്ചോളൂ; ഒഴിവാക്കുന്നത് ശരീരത്തിലെ പാതി വിഷാംശംനാരങ്ങ വിഭവങ്ങൾനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രസ് സ്റ്റീൽ പത്രങ്ങളിൽ നല്ല ഗുണം ഉണ്ടാക്കില്ല. അതിനാൽ നാരങ്ങാകൊണ്ടുള്ളവയോ പുളി ചേർത്ത ഭക്ഷ്യവിഭവങ്ങളോ സ്റ്റീൽ പത്രങ്ങളിൽ സൂക്ഷിക്കുന്നത് ഉത്തമമല്ല. ഇവ ഗ്ലാസിലോ ഗുണമേന്മ കൂടിയ പ്ലാസ്റ്റിക് ജാറിലോ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് അവയുടെ അസിഡിറ്റിയെ തടസ്സപ്പെടുത്തുന്നുമില്ല.അച്ചാറുകൾനമ്മുടെ നാട്ടിൽ ലഭിക്കുന്ന അച്ചാറുകളിൽ ഉപ്പ്, എണ്ണ, നാരങ്ങ, വിനാഗിരി, പുളി എന്നിവ ധാരാളമായി ഉണ്ടാക്കുന്നവയാണ്. ഇവയിൽ നിന്നുള്ള പ്രകൃതിദത്ത ആസിഡുകൾ ലോഹവുമായി പ്രതിപ്രവർത്തിച്ചേക്കാം. പ്രത്യേകിച്ചും അത് നല്ല നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ അത് രുചിയിൽ മാറ്റം വരുത്തുന്നതിനും ലോഹത്തിന്റെ ചെറിയ കലർപ്പുകൾ ഉണ്ടാക്കുകയും സാധനങ്ങൾ കേടുവരുന്നതിനും കാരണമാകും. അതിനാൽ ഗ്ലാസ് ജാറുകളാണ് അച്ചാറുകൾ സൂക്ഷിക്കുന്നതിന് ഏറ്റവും ഉത്തമം.പഴങ്ങളും സലാഡുകളുംപഴങ്ങളോ മിക്സഡ് ഫ്രൂട്ട് സലാഡുകളോ സ്റ്റീൽ പാത്രങ്ങളിൽ കൂടുതൽ നേരം വച്ചാൽ ഒരു വിചിത്രമായ രുചി നൽകും. പ്രത്യേകിച്ച് വാഴപ്പഴം അല്ലെങ്കിൽ ഓറഞ്ച് പോലുള്ള മൃദുവായ പഴങ്ങൾ ലോഹ പ്രതലവുമായി ചെറുതായി ഇടകലർന്നേക്കാം.ALSO READ : ഗ്യാസ് സ്റ്റൗ ശ്രദ്ധിച്ചുപയോ​ഗിക്കുക: ആരോ​ഗ്യത്തിനും പ്രശ്നമാണ് ഇക്കാര്യങ്ങൾ നോക്കിയില്ലെങ്കിൽതക്കാളി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾതക്കാളി കൂടുതൽ അടങ്ങിയ ഗ്രേവി വിഭവങ്ങൾ ലോഹമല്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. തക്കാളിയിലെ സ്വാഭാവിക ആസിഡുകൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിച്ച് വിഭവത്തിന്റെ രുചിയെയും പോഷക ഗുണങ്ങളെയും ബാധിക്കും.The post ഈ ഭക്ഷണങ്ങൾ സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കരുതേ..; ആവർത്തിക്കാതിരിക്കാം ഈ പിഴവുകൾ appeared first on Kairali News | Kairali News Live.