ആലപ്പുഴ ചേര്‍ത്തലയിലെ അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തന മികവിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബി.ഐ.എസ്) ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ദേശീയ തലത്തില്‍ ആദ്യമായിട്ടാണ് ഒരു പോലീസ് സ്റ്റേഷന് ബി.ഐ.എസ് അംഗീകാരം ലഭിക്കുന്നത്. കൂടാതെ ഇതാദ്യമായാണ് ഒരു ദേശീയ ഏജന്‍സി സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തി ഒരു പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.ക്രമസമാധാനപാലനം, കുറ്റാന്വേഷണം, പ്രവര്‍ത്തനങ്ങളിലെ ഗുണമേന്മ, പരാതികള്‍ തീര്‍പ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോസ്ഥരുടെ മികച്ച പെരുമാറ്റം, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ ഘടകങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.ALSO READ – പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കുള്ള സഹായത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം: സംസ്ഥാനത്തിന് അനുവദിച്ചത് 153.20 കോടി രൂപജനമൈത്രി പോലീസിങ്ങിന്റെ ഭാഗമായി സ്റ്റേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും സൈബര്‍ ക്രൈം, ലഹരിമരുന്ന് വ്യാപനം എന്നിവ സംബന്ധിച്ച് 10,000 ത്തോളം കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ചേര്‍ത്തല എ.എസ്.പി ഹരീഷ് ജെയിനിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മോഡെര്‍നൈസ്ഡ് ചേര്‍ത്തല പോലീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്.ALSO READ – തൊഴിലിടങ്ങളിലെ ഇന്‍റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം: വനിതാ കമ്മീഷൻഅര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബി.ഐ.എസ് ദക്ഷിണ മേഖലാ പ്രതിനിധി പ്രവീണ്‍ ഖന്നയില്‍ നിന്നും അര്‍ത്തുങ്കല്‍ എസ്.എച്ച്.ഒ പി.ജി. മധു, സബ് ഇന്‍സ്പെക്ടര്‍ ഡി. സജീവ് കുമര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം കൈപ്പറ്റി. സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, ദക്ഷിണ മേഖല ഐ.ജി എസ്. ശ്യാം സുന്ദര്‍, എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി എസ്. സതീഷ് ബിനോ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ നായര്‍, ചേര്‍ത്തല എ.എസ്.പി ഹരീഷ് ജെയിന്‍, പോലീസുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.The post ദേശീയ തലത്തില് ആദ്യമായി പൊലീസ് സ്റ്റേഷന് ബി.ഐ.എസ് അംഗീകാരം; നേട്ടം അര്ത്തുങ്കല് പോലീസ് സ്റ്റേഷന് appeared first on Kairali News | Kairali News Live.