ഫ്ലാവിയോ കൊബോളിക്കെതിരായ ക്വാർട്ടർ ഫൈനലിൽ നോവാക്ക് ജോക്കോവിച്ചിന് ഗ്രാസ് കോർട്ടിൽ അടിപതറി. കോർട്ടിലെ മോശമായ വീഴ്ചയെ തുടർന്ന് 2025 ലെ വിംബിൾഡൺ സെമിഫൈനലിൽ സെർബിയൻ താരം കളത്തിലിറങ്ങുമോയെന്ന് ആരാധകർക്കിടയിൽ ആശങ്കയുണ്ടായി.മാച്ച് പോയിന്റിനോടടുത്തപ്പോൾ ബേസ്ലൈനിന് സമീപം താരം വഴുതി വീഴുകയായിരുന്നു. തുടർന്ന് അമ്പയറും എതിരാളിയും ജോക്കോവിച്ചിനെ പരിശോധിക്കാൻ ഓടിയെത്തുകയും ചെയ്തു. കളത്തിൽ വീണെങ്കിലും ഇറ്റാലിയൻ താരത്തിനെതിരെ 6-7(6), 6-2, 7-5, 6-4 എന്ന സ്കോറിന് ജോക്കോവിച്ച് വിജയം കൈവരിച്ചു. മത്സരശേഷം തന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് സെർബിയൻ താരം പറഞ്ഞു. “വീഴ്ചയുടെ കാര്യത്തിൽ, അതൊരു മോശം വീഴ്ചയായിരുന്നു. എന്റെ ഗ്രാസ് കോർട്ട് കരിയറിൽ എനിക്ക് അത്തരം നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശരീരം ഇന്ന് മുമ്പത്തെപ്പോലെയല്ല, അതിനാൽ സംഭവിച്ചതിന്റെ യഥാർത്ഥ ആഘാതം നാളെയാണ് എനിക്ക് അനുഭവപ്പെടുക. അപ്പോൾ എന്ത് സംഭവിക്കുമെന്ന് നോക്കാം” – ജോക്കോവിച്ച് പറഞ്ഞു. ALSO READ – നാല് ദിവസത്തിനിടെ ഇരട്ട ഗോളുമായി വീണ്ടും മെസി; എം എസ് എല്ലിൽ തുടർജയവുമായി ഇൻ്റർ മയാമിവെള്ളിയാഴ്ചയാണ് ലോക ഒന്നാം നമ്പർ താരം ജാന്നിക്ക് സിന്നറിനെ ജോക്കോവിച്ച് നേരിടുന്നത്. സിന്നറിനെ തോൽപ്പിക്കണമെങ്കിൽ ജോക്കോവിച്ച് ശാരീരികമായി മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്. റോജർ ഫെഡററുടെ എട്ട് വിംബിൾഡൺ കിരീടങ്ങൾ എന്ന എക്കാലത്തെയും റെക്കോർഡും കരിയറിലെ 25-ാം മേജറും മറികടക്കാൻ 38-കാരന് ഇനി രണ്ട് വി‍ജയങ്ങൾ മാത്രം മതി.The post ‘മോശമായ വീഴ്ച’: ലോക ഒന്നാം നമ്പറിനെതിരായ സെമി ഫൈനലിൽ ജോക്കോവിച്ച് കളത്തിലിറങ്ങുമോ? appeared first on Kairali News | Kairali News Live.