വെങ്ങളത്ത് പാലത്തിന്റെ കൈവരിയില്‍ ബസ് ഇടിച്ചുകയറി 20 പേര്‍ക്ക് പരുക്ക്

Wait 5 sec.

കോഴിക്കോട് | കൊയിലാണ്ടി വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസാണ് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.ബസ് നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുന്നിലെ മധ്യഭാഗം ഭാഗികമായി തകര്‍ന്നു. ഉച്ച സമയമായതിനാല്‍ യാത്രക്കാര്‍ കുറവായതാണ് ദുരന്തം ഒഴിവാക്കിയത്. നാട്ടുകാര്‍ പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു.