മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ ആശുപത്രിയിൽ ചികിത്സ തേടുന്ന ശ്രീ വി.എസ് അച്യുതാനന്ദനെ സി.പി.എമ്മുകാർ തിരിഞ്ഞു നോക്കുന്നില്ല എന്നും കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ മലപ്പുറത്ത് പറഞ്ഞു.കേരളത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവജനപ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സർക്കാർ കരുതണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രേസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.ഡി.സി.സിയിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ട്രേറ്റിനു മുന്നിൽ പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടക്കുകയും പോലീസ് ലാത്തി വീശുകയും ചെയ്തു. തുടർന്ന് ഉദ്ഘാടകൻ സന്ദീപ് വാര്യർ, ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരിസ് മുതൂർ അടക്കമുള്ള 14 പേരെ അറസ്റ്റ് ചെയ്ത് നീക്കി. മാർച്ചിൽ സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ,കണ്ണമംഗലം മണ്ഡലം പ്രസിഡന്റ് അനഫ് തുടങ്ങിയവർക്ക് പരിക്ക് പറ്റി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഷാനിദ് എ.കെ,സഫീർ ജാൻ പാണ്ടിക്കാട്,ഷിമിൽ അരീക്കോട്,നാസിൽ പൂവിൽ,മനീഷ് കുണ്ടയാർ,ജില്ലാ ഭാരവാഹികളായ റാഷിദ് ചോല,റിയാസ് എം.ടി,ശിഹാബ് എടപ്പറ്റ,അസ്ദാഫ് ടിപി,ബിജേഷ്,റാസിൽ കെ.പി,ബഷീർ വിപി,രഞ്ജിത്ത്,നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജിജി മോഹൻ,സക്കീർ ഹുസൈൻ,ഷഫീക് കൂട്ടിലങ്ങാടി,മഹ്റൂഫ് പട്ടർക്കുളം,ഫിർദൗസ്, നൗഫൽ പാലറ,ഷഫീക് പെരിന്തൽമണ്ണ,അഷ്റഫ് ആളത്തിൽ,ദിനീഷ് പുല്ലാണിക്കാട്ട്,വൈശാഖ് തൃപ്രങ്ങോട് തുടങ്ങിയവർ സംസാരിച്ചു.മീഡിയ വണ്ണിന്റെ വര്‍ഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയർത്തണം: സിപിഎം