വയനാട് ജില്ലയിലെ മാനന്തവാടി നിയോജകമണ്ഡലത്തിലെ തിരുനെല്ലിയിൽ നിർമ്മാണം പൂർത്തീകരിച്ച നെട്ടറ പാലത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലാണ് മന്ത്രി പാലത്തിന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കുവെച്ചത്.ALSO READ – കാസർകോഡ് അരിവാൾ കോശ രോഗ പ്രതിരോധ – ബോധവത്കരണ പരിപാടി ആരംഭിച്ചുഗ്രാമീണതയിൽ ചാലിച്ച അതിമനോഹരമായ ഗ്രാമമാണ് നെട്ടറ. ഗ്രാമത്തിലൂടെ ഒഴുകുന്ന കാളിന്ദി നദിക്കു കുറുകെയുണ്ടായിരുന്ന ചെറിയ പാലം 2018 ലെ പ്രളയത്തിൽ തകർന്നതോടെ നെട്ടറയിലെ പ്രദേശവാസികൾ ഗതാഗത സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടിലായി. എൽഡിഎഫ് സർക്കാർ കിഫ്ബി പദ്ധതിയിൽ 12.77 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലം യാഥാർത്ഥ്യമാക്കിയത്. ഇപ്പോൾ പുതിയ പാലം കാണാൻ വേണ്ടി മാത്രം സഞ്ചാരികൾ നെട്ടറയിലേക്ക് എത്തുകയാണ്. വയനാട്ടിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തിരുനെല്ലി അമ്പലത്തിൽ നിന്നും ഒന്നരക്കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഈ പാലം വയനാടിൻ്റെ കാർഷിക വാണിജ്യ മേഖലകൾക്കും വിനോദസഞ്ചാര മേഖലയ്ക്കും ഇതിനകം തന്നെ പുത്തൻ ഉണർവ്വായിരിക്കുകയാണ് – മന്ത്രിയുടെ പോസ്റ്റിങ്ങനെALSO READ – ലുലു മാളില്‍ ഷോറൂം തുറന്ന് കയര്‍ കോര്‍പ്പറേഷന്‍; പുതിയ മാട്രസ്സ് എക്സ്പീരിയന്‍സ് ഷോറൂം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തുThe post അന്നും ഇന്നും: നിർമ്മാണം പൂർത്തീകരിച്ച നെട്ടറ പാലത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.