ഒന്നരക്കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂവാറ്റുപുഴയില്‍ യുവാവ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്വദേശി ഷാമോനിനെയാണ് മൂവാറ്റുപുഴ എക്സൈസ് പിടികൂടിയത്. ലഹരി ഇടപാട് നടത്തുന്ന പ്രതിയുടെ ഫോണ്‍ സംഭാഷണവും എക്സൈസ് പുറത്തുവിട്ടു.മുൻ കേസുകളിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഷാ മോനെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന എംഡിഎംഎ സമീപത്തെ കെഎസ്ഇബിയുടെ മതില്‍കെട്ടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പ്രതി ആവശ്യക്കാരുമായി ബന്ധപ്പെടുന്ന ഫോണ്‍ സംഭാഷണവും എക്സൈസ് പുറത്തുവിട്ടു.ALSO READ : വൃത്തിയായി മുടി വെട്ടണമെന്ന് പ്രിൻസിപ്പൽ; സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തി പതിനഞ്ചുകാരായ വിദ്യാർഥികൾ, ഞെട്ടിക്കുന്ന സംഭവം ഹരിയാനയിൽപെരുമ്പാവൂര്‍, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്നും ബാംഗ്ലൂരില്‍ നിന്നുമാണ് എംഡിഎംഎ എത്തിക്കുന്നതെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു.സംസ്ഥാനത്ത് ലഹരി കടത്തിനെതിരെ എക്സൈസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.ALSO READ : ഹേമചന്ദ്രന്‍ വധക്കേസില്‍ മുഖ്യപ്രതി പിടിയിൽ; കസ്റ്റഡിയിലെടുത്തത് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന്The post ഒന്നരക്കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂവാറ്റുപുഴയില് യുവാവ് പിടിയില് appeared first on Kairali News | Kairali News Live.