അക്കാദമി നടത്തുന്നതിനെ ചൊല്ലി തർക്കം; ഗുരുഗ്രാമിൽ അച്ഛന്റെ വെടിയേറ്റ് ടെന്നീസ് താരം കൊല്ലപ്പെട്ടു

Wait 5 sec.

അച്ഛന്റെ വെടിയേറ്റ് ടെന്നീസ് താരം മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോക്-ഫേസ് 2-ൽ താമസിച്ചിരുന്ന രാധിക യാദവ് ആണ് വ്യാഴാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. 25 വയസായിരുന്നു. സംഭവത്തിൽ പിതാവ് ദീപക് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ മകൾക്ക് നേരെ അഞ്ച് വെടിയുണ്ടകൾ ഉതിർത്തു, അതിൽ മൂന്ന് വെടിയുണ്ടകൾ അവളുടെ ശരീരത്തിൽ തുളച്ചുകയറി.ഗ്രൗണ്ട് ഫ്ലോറിൽ താമസിക്കുന്ന പ്രതിയുടെ സഹോദരനാണ് പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു. ടെന്നീസ് അക്കാദമി നടത്തിയതിൽ ദീപക് മകളോട് അസ്വസ്ഥനായിരുന്നുവെന്നും അത് അടച്ചുപൂട്ടാൻ നിർബന്ധിച്ചുവെന്നും പോലീസ് പറഞ്ഞു. ഇതേച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ദീപക് മകളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ALSO READ: വൃത്തിയായി മുടി വെട്ടണമെന്ന് പ്രിൻസിപ്പൽ; സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തി പതിനഞ്ചുകാരായ വിദ്യാർഥികൾ, ഞെട്ടിക്കുന്ന സംഭവം ഹരിയാനയിൽസംഭവ സമയം മറ്റു കുടുംബാംഗങ്ങളാരും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വെടിയൊച്ച കേട്ട് എത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായും സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.ദേശീയ, അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകൾ സ്വന്തമാക്കിയിരുന്നു. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷൻ (എഐടിഎ) റെക്കോർഡുകൾ പ്രകാരം, ഗേൾസ് അണ്ടർ 18-ൽ 75 ഉം, വനിതാ ഡബിൾസിൽ 53 ഉം, വനിതാ സിംഗിൾസിൽ 35 ഉം റാങ്കുകളിലാണ്. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ഐടിഎഫ്) സർക്യൂട്ടിൽ സജീവമായിരുന്ന രാധികയ്ക്ക് 113-ാം റാങ്ക് ഉണ്ട്.The post അക്കാദമി നടത്തുന്നതിനെ ചൊല്ലി തർക്കം; ഗുരുഗ്രാമിൽ അച്ഛന്റെ വെടിയേറ്റ് ടെന്നീസ് താരം കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.