പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 76 ,230 വിദ്യാർഥികൾ

Wait 5 sec.

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76 ,230 വിദ്യാർത്ഥികളാണ് യോഗ്യത നേടിയത്. പുതുക്കിയ റിസൾട്ടിൽ റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഒന്നാം റാങ്കിൽ അടക്കം മാറ്റമുണ്ടായിട്ടുണ്ട്. ആദ്യ 100 റാങ്കിൽ 21 പേര് കേരള സിലബസിൽ നിന്നുള്ളവരാണ്.പുതിയ റാങ്ക് പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു. കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനില്ലെന്ന കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞിരുന്നു . ALSO READ: “കീം പുതിയ റാങ്ക് പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും” : മന്ത്രി ആർ. ബിന്ദുമുൻപത്തെ ഫോർമുല ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നും അതാണ് കോടതി നിർദേശമെന്നും പുതിയ ഫോർമുല തെറ്റാണെന്നല്ല, പ്രോസ്പെക്ക്റ്റസ് നിലവിൽ വന്നശേഷം മാറ്റം വരുത്തിയതാണ് തെറ്റായി ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി പറഞ്ഞിരുന്നു.ALSO READ : വിജിലൻസ് കൈക്കൂലി കേസ്; ഇ ഡി ഡയറക്ടർ രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശംThe post പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 76 ,230 വിദ്യാർഥികൾ appeared first on Kairali News | Kairali News Live.