നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതെങ്ങനെയോ അത് പോലെയാണ് കലയ്ക്ക് സെൻസർഷിപ്പെന്ന് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ജെഎസ്കെ സിനിമയുടെ സെൻസർഷിപ്പ് വിവാദങ്ങൾക്കിടയിലാണ് താരം പോസ്റ്റ് ചെയ്തത്. കലയെ സെൻസർ ചെയ്തത് നീതിയെ ആൾക്കൂട്ട വിചാരണ നടത്തുന്നതിന് സമമാണ്. സിനിമയെ കുറിച്ച് പരാമർശിക്കാതെയാണ് മുരളി ഗോപി കുറിച്ചത്.‘ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും ഇനി സിനിമയുടെ പേര്. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാം എന്നും നിർമാതാക്കൾ കോടതിയിൽ അറിയിച്ചിരുന്നു. സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും നിരാശയൊന്നും ഇല്ലെന്നും റിലീസ് നീട്ടിക്കൊണ്ട് പോയാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നും അണിയറ പ്രവർത്തകർ പറഞ്ഞു. എത്രയും വേഗം സെൻസർ ബോർഡിന് മുമ്പിൽ സിനിമ വീണ്ടും സമർപ്പിക്കും. ജാനകി വി വേഴ്സ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരിക്കും പുതിയ പേര്.’ALSO READ – ‘കൊറിയൻ കൊടുങ്കാറ്റായി’ അവരെത്തും; ‘ആർമി’യെ ചേർത്തുപിടിയ്ക്കാൻ, ബിടിഎസ് ‘ആർമി’യ്ക്ക് ഇന്ന് പിറന്നാൾബലാത്സംഗത്തിനിരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇതര മതസ്ഥന്‍ ആണെന്ന് സെൻസർ ബോർഡിന്റെസത്യവാങ്മൂലത്തിൽ പറയുന്നു. ജാനകിയെന്ന കഥാപാത്രത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഈ സീനിലുണ്ട്. മതങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഈ രംഗം കാരണമാകും എന്നും സത്യവാങ്മൂലം പരാമർശിക്കുന്നു.The post “നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതെങ്ങനെയോ അത് പോലെയാണ് കലയ്ക്ക് സെൻസർഷിപ്പ്”: മുരളി ഗോപി appeared first on Kairali News | Kairali News Live.