പുതിയ നിപ്പാ കേസുകളില്ല; മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

Wait 5 sec.

മലപ്പുറം | മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി. പുതിയ നിപ്പാ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണിത്. ജില്ലയിലെ നിപ്പാ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 485 പേരാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് കണക്ക് പുറത്തുവിട്ടത്. മലപ്പുറം-192, പാലക്കാട്-176, കോഴിക്കോട്ട്-114, എറണാകുളം-2, കണ്ണൂര്‍-1 എന്നിങ്ങനെയാണ് ജില്ലകളിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍.മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐ സി യുവില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയി. പാലക്കാട്ട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേര്‍ ഉയര്‍ന്ന റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ്പാ സ്ഥിരീകരിച്ച ഒരാള്‍ കോഴിക്കോട് ഐ സി യുവില്‍ ചികിത്സയിലുണ്ട്.