പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി

Wait 5 sec.

പാലക്കാട്| പാലക്കാട് പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജീവനക്കാരിയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. വനിതാ ജീവനക്കാരെ പാര്‍ക്കിനകത്ത് പൂട്ടിയിട്ടിരുന്നു. പാര്‍ക്കിലെ സുരക്ഷ ജീവനക്കാര്‍ക്കും മര്‍ദനമേറ്റിരുന്നു.പരുക്കേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നെന്മാറ പോലീസ് നാലു പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.