എൻ കണ്ണനെതിരേയുള്ള സി ദാവൂദിന്‍റെ വർഗീയ പരാമർശം; വണ്ടൂരിൽ സിപിഐഎം പ്രതിഷേധം

Wait 5 sec.

മുൻ എംഎൽഎ കണ്ണനെതിരേയുള്ള മീഡിയ വൺ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവുമായ സി ദാവൂദിന്‍റെ വർഗീയ പരാമർശത്തിൽ വണ്ടൂരിൽ സിപിഐഎം പ്രതിഷേധം. സിപിഐഎം വണ്ടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മനുഷ്യക്കൂട്ടായ്മയും സംഘടിപ്പിച്ചു. മൗദൂദികളുടെ മതേതര സർട്ടിഫിക്കറ്റ് സിപിഐഎമ്മിന് വേണ്ടെന്ന മുദ്ര്യാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. നിയമസഭയിൽ തീവ്രവാദ സംഘടനക്കെതിരേ നടത്തിയ പരാമർശമാണ് സി ദാവൂദ് വളച്ചൊടിച്ചത്. ALSO READ; ‘ദാവൂദ് എന്ന ക്ലിനിക്കൽ വർഗീയ പ്രൊപ്പഗണ്ട മേയ്ക്കറുടെ മാനിപ്പുലേഷൻ’; മുൻ വണ്ടൂർ എം എൽ എയുമായി ബന്ധപ്പെട്ട സി ദാവൂദിന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയഎൻഡിഎഫ് എന്ന ഭാഗം മറച്ചുവെച്ചാണ് ദാവൂദ് ചർച്ചയിൽ പരാമർശിച്ചത്. ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ തീവ്രവാദ സംഘടനയായ എൻഡിഎഫിനെതിരായി പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലക്കെതിരേ പറഞ്ഞതായി വളച്ചൊടിക്കുകയായിരുന്നു. മത തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം വ്യാപിക്കുന്നതിനെക്കുറിച്ചാണ് കണ്ണൻ 1999 മാർച്ച് 23ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. ഇതിൽ തീവ്രവാദ സംഘടനയായ എൻഡിഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയിരുന്നു.updating…The post എൻ കണ്ണനെതിരേയുള്ള സി ദാവൂദിന്‍റെ വർഗീയ പരാമർശം; വണ്ടൂരിൽ സിപിഐഎം പ്രതിഷേധം appeared first on Kairali News | Kairali News Live.