ആലപ്പുഴ: 2025ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള സമദർശന സാഹിത്യ പുരസ്കാരം കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. കെ വി ജൈനിമോൾക്ക്. കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ഗൾഫ് മലയാളം റേഡിയോ ചരിത്രം എന്ന പുസ്തകത്തിനാണ് പുരസ്കാരം. യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ മലയാളം റേഡിയോയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം ഈ ഗണത്തിൽ ആദ്യത്തേതാണ്. വിവിധ റേഡിയോകൾ, അവതാരകർ, പരിപാടികൾ തുടങ്ങി വിശദമായ അക്കാദമിക പഠനമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ALSO READ; ലുലു മാളില്‍ ഷോറൂം തുറന്ന് കയര്‍ കോര്‍പ്പറേഷന്‍; പുതിയ മാട്രസ്സ് എക്സ്പീരിയന്‍സ് ഷോറൂം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തുആലപ്പുഴ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമദർശന സാംസ്കാരിക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഫാ. ഡോ. സുനിൽ ജോസ്, ഡോ. ബിന്ദുമോൾ ബി എന്നിവരടങ്ങുന്നതാണ് ജൂറി. 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ രണ്ടാം വാരം കോഴിക്കോട് വെച്ച് സമ്മാനിക്കും.News summary: Dr. K. V. Jainimol was awarded the Samadarshana Literary Award for her book Gulf Malayalam Radio History, published by Kairali Books.The post സമദർശന സാഹിത്യ പുരസ്കാരം ഡോ. കെ വി ജൈനിമോൾക്ക് appeared first on Kairali News | Kairali News Live.